ഇടശ്ശേരി - ജീവിതം തന്നെ കവിത

ജനനം 1906 ഡിസംബര്‍ 23 , മരണം 1974 ഒക്റ്റോബര്‍ 16

Idasserry with others
FILEFILE
മണ്ണിനോട്‌ അദമ്യമായ സ്നേഹ

ഇടശ്ശേരി ഉള്ളിന്‍റെയുള്ളില്‍ ഒരു കര്‍ഷകനായിരുന്നു. പുത്തില്ലത്തെ പറമ്പില്‍ വാഴയും കായ്കറികളും നട്ടുവളര്‍ത്തുത്‌ കവിതയെഴുത്തുപോലെത്ത ന്നെ ഇഷ്ടപ്പെട്ടതായിരുന്നു അദ്ദേഹത്തിനത്‌.

പി.സി. കുട്ടികൃഷ്ണന്‍ (ഉറൂബ്‌) ഒരിക്കല്‍ ഇടശ്ശേരിയോടു ചോദിച്ചു, "ഇടശ്ശേരി ഇപ്പോഴെന്താ നാടകമൊന്നും എഴുതാത്തത്‌?" ഇടശ്ശേരി പറഞ്ഞു, "അതിന്‌ രണ്ടു കാരണങ്ങളുണ്ട്‌. ഒന്ന്‌, ഗോപാലക്കുറുപ്പ്‌ മരിച്ചുപോയി. രണ്ട്‌, ഞാന്‍ ചെരിപ്പിടാന്‍ തുടങ്ങി."

ഇടശ്ശേരിയുടെ നാടകങ്ങളിലെ പ്രധാന നടനായിരുന്നു‍ ടി.ഗോപാലക്കുറുപ്പ്‌. തന്‍റെ നാടകങ്ങള്‍ക്ക്‌ രംഗത്ത്‌ മിഴിവേറ്റിയിരുന്നത്‌ ഗോപാലക്കുറുപ്പാണെന്ന്‌ ഇടശ്ശേരി പറയാറുണ്ടായിരുന്നു. മാത്രമല്ല, ഗോപാലക്കുറുപ്പിനെ പ്രധാന പാത്രമായി കണ്ടുകൊണ്ടാണ്‌ അദ്ദേഹം നാടകമെഴുതിയിരുന്നതു തന്നെ.

'ജീവിതമെന്നെ പ്പൊക്കിക്കാട്ടുവാന്‍ വേണ്ടും പര-
ഭാഗമാക്കിയ ഭവാന്‍.'

എന്നാണ്‌ ഇടശ്ശേരി ഗോപാലക്കുറുപ്പിനെ വിശേഷിപ്പിക്കുന്നത്‌.

'ഒരു നാടകമേതാണ്ടെഴുതിത്തീര്‍ത്തേന്‍, പിറ്റേ-
ന്നതു വായിച്ചൂ താങ്കള്‍, നാലഞ്ചുനാളികം
ഗ്രാമീണവിദ്യാലയം നാടകക്കളരിയായ്‌
നാള്‍തോറും കളിത്തട്ടായ്‌ കൊച്ചുബഞ്ചുകള്‍ നിന്നൂ‍
അവയില്‍സ്സതീര്‍ത്ഥ്യരോടൊ ന്നിച്ചു നാട്യകലാ-
വിവിധമര്‍മ്മങ്ങളെ താങ്കളില്‍നിന്നും കേള്‍ക്കേ,
കേരളകലാവേദിതന്‍ നവോത്ഥാനത്തിന്‍റെ
കേളിക്കൈകളിലങ്ങേക്കൈത്തഴക്കം ഞാന്‍ കണ്ടൂ'

എന്നും ഇടശ്ശേരി അദ്ദേഹത്തെ വാഴ്ത്തുന്നുണ്ട്‌. അതുകൊണ്ട്‌ ആ കാരണം പി.സി.ക്ക്‌ ബോദ്ധ്യപ്പെട്ടു. പക്ഷെ, ചെരിപ്പിടാന്‍ തുടങ്ങിയത്‌ നാടക രചനയെ എങ്ങനെ ബാധിക്കും?

ഇടശ്ശേരിക്ക്‌ ജന്മനാ മുടന്തുണ്ടായിരുന്നു. വലതുകാലിലെ പടം മേലോട്ടു മറിഞ്ഞതായിരുന്നു‍. നേരെ നടക്കാനുള്ള അതിയായ മോഹം കൊണ്ടും ഒരു നല്ല ഉഴിച്ചില്‍ വിദഗ്ദ്ധന്‍റെ സാമര്‍ത്ഥ്യം കൊണ്ടും കഠിനമായ വേദന സഹിച്ചു കാല്‍പടം നേരെയായി. 'മറ്റേമുണ്ട്‌' എന്ന കവിതയില്‍ ഇടശ്ശേരി ഇക്കാര്യം വിവരിക്കുന്നുണ്ട്‌.

എന്നിട്ടും ചെരുപ്പിട്ടു നടക്കുവാന്‍ അദ്ദേഹത്തിന്നു വിഷമമായിരുന്നു‍. തോല്‍ചെരുപ്പുകളൊന്നും കാലിന്നു ഇണങ്ങുകയില്ല. ഒടുവില്‍ വളരെ കാലത്തിന്ന്‌ ശേഷം റബ്ബര്‍ ചെരുപ്പുകള്‍ വിപണിയിലെത്തിയതോടെയാണ്‌ ഇടശ്ശേരിക്കു ചെരിപ്പിട്ടു നടക്കാമെന്നായത്‌. ഈ കഥയൊക്കെ പി.സി.ക്കു നന്നായറിയാം.

പക്ഷെ, ഇതെങ്ങനെ നാടകരചനയ്ക്കു തടസ്സമാകും? ഇടശ്ശേരിയോടുതന്നെ ചോദിച്ചു. അപ്പോള്‍ ഇടശ്ശേരി പറഞ്ഞു, 'മനസ്സിലായില്ലേ? ചെരുപ്പിടാന്‍ തുടങ്ങിയതോടെ മണ്ണുമായുള്ള എന്‍റെ ബന്ധം വിട്ടു. മണ്ണുമായി ബന്ധമില്ലാതെ എന്തു നാടകം?'

Idasserry with wife
FILEFILE
പരിസ്ഥിതിപ്രശ്നവും സ്ത്രീവിമോചനവു

സാംസ്കാരിക പ്രവര്‍ത്തകരുടെ ഗൗരവമായ ചിന്തയ്ക്കു വിഷയമാകുതി ന്നു എത്രയോ മുമ്പ്‌ ഇടശ്ശേരി അവയെപ്പറ്റി ഗാഢമായി ചിന്തിച്ചിട്ടുണ്ട്‌. 1953-ലെഴുതിയ 'കുറ്റിപ്പുറംപാലം' എന്ന കവിതയില്‍ 'അകലേയ്ക്കകലേയ്ക്കകലുന്ന ' ഗ്രാമലക്ഷ്മിയേയും 'ആകുലയാമൊരഴുക്കുചാലായ്‌'മാറു പേരാറിനേയും ഓര്‍ത്ത്‌ അദ്ദേഹം വ്യാകുലപ്പെടുന്നു‍ണ്ട്‌.

ഇടശ്ശേരി പങ്കെടുത്ത അവസാനത്തെ പൊതുപരിപാടി പൊന്നാനിയിലെ തൃക്കാവ്‌ മഹിളാസമാജത്തിന്‍റെ കെട്ടിടോദ്ഘാടനമായിരു ന്നു. ബാലാമണിയമ്മയാണ്‌ ഉത്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചത്‌.

യോഗത്തില്‍ പ്രസംഗിച്ച ഇടശ്ശേരി സ്ത്രീകള്‍ അനുഭവിക്കേണ്ടിവരുന്ന യാതനകളെക്കുറിച്ചാണ്‌ പറഞ്ഞത്‌. സാമ്പത്തികമായി ഭര്‍ത്താവിന് അടിമപ്പെടേണ്ടി വരുന്നതു കൊണ്ടാണ്‌ സ്ത്രീകള്‍ക്കു അവരില്‍ നിന്നു‍ പീഡനം സഹിക്കേണ്ടിവരുത്‌ എന്നാ‍യിരുന്നു‍ തന്‍റെ ധാരണ. എന്നാല്‍ സ്വന്തമായി സമ്പാദിക്കാന്‍ കഴിയുന്ന സ്ത്രീകള്‍ പോലും ഭര്‍ത്താവില്‍നി്‌ന്ന്‌ പീഡനം സഹിച്ചുകൊണ്ടിരിക്കുന്നത്‌ നാം കാണുന്നു‍ണ്ട്‌. ഇതിനു‍ പരിഹാരം കാണാന്‍ മഹിളാസമാജങ്ങള്‍ക്കു കഴിയണം. എന്നാ‍യിരുന്നു‍ അദ്ദേഹത്തിന്‍റെ പ്രസംഗച്ചുരുക്കം

യോഗം കഴിഞ്ഞു ചായ കുടിച്ചുകൊണ്ടിരുപ്പോള്‍ ബാലാമണിയമ്മ ഇടശ്ശേരിയോടു ചോദിച്ചു, 'ഇതൊക്കെ നിങ്ങള്‍ ഞങ്ങളോടു പറഞ്ഞിട്ടെന്താ? നിങ്ങളുടെ സഹോദരന്മാരോടല്ലേ സ്ത്രീപീഡനം നിര്‍ത്തണം നിങ്ങള്‍ ഉറപ്പിച്ചു പറയേണ്ടത്‌?'

ഇടശ്ശേരി പറഞ്ഞു, 'അവരോടു എത്ര ഉറപ്പിച്ചു പറഞ്ഞിട്ടും കാര്യമില്ല. സ്ത്രീകള്‍ എന്നത് തങ്ങള്‍ അബലകളല്ല എന്നു‍ പുരുഷന്മാരെ ബോദ്ധ്യപ്പെടുത്തുകയും ശക്തികൊണ്ടു തങ്ങളെ പ്രതിരോധിക്കാന്‍ തയ്യാറാവുകയും ചെയ്യുന്നു‍വോ, അന്നേ ഇതിനൊരു പരിഹാരമുണ്ടാവു.'

'കു ന്നിനെക്കുടയാക്കീടാം
കുബ്ജയെസ്സുകുമാരിയും
ദാസിയെ-ദ്ദൈവവും തോറ്റൂ
ദാസിയല്ലാതെയാക്കുവാന്‍.'

എന്ന്‌ അദ്ദേഹം 1958ല്‍ എഴുതിയ 'വരദാനം' എന്ന കവിതയില്‍ പറയുന്നു‍ണ്ട്‌. സ്ത്രീകള്‍ ഈ ദാസ്യഭാവം കൈവെടിയുമ്പോഴേ സ്ത്രീവിമോചനം ഒരു യാഥാര്‍ത്ഥ്യമാവൂ.
WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :