ഇടശ്ശേരി - ജീവിതം തന്നെ കവിത

ജനനം 1906 ഡിസംബര്‍ 23 , മരണം 1974 ഒക്റ്റോബര്‍ 16

Idasserry
FILEFILE
ദാരിദ്ര്യവും പരക്ലേശ വിവേകവു

'ഡിപ്ലൊമസി' ഇടശ്ശേരിക്ക്‌ അന്യമായിരുന്നു. സത്യസന്ധത, ദാക്ഷിണ്യം, പരക്ലേശവിവേകം എന്നു തുടങ്ങിയ മൂല്യങ്ങളില്‍ വേരുറച്ച ഒരു പച്ചമ൹ഷ്യനായിരുു‍ അദ്ദേഹം.

ആദര്‍ശവാദിയാവാന്‍, ശ്രമിച്ചാല്‍ ഒരു പക്ഷെ, ആര്‍ക്കും കഴിഞ്ഞേയ്ക്കും. എന്നാ‍ല്‍, സ്വന്തം ആവശ്യങ്ങള്‍ - അത്യാവശ്യങ്ങള്‍ പോലും - മാറ്റി വച്ചു മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കു മുന്‍ഗണന കൊടുക്കുകയെന്നത്‌ സാധാരണമ൹ഷ്യര്‍ക്ക്‌ അചിന്ത്യമാണ്‌. അതുകൊണ്ടാണ്‌ 'പരക്ലേശവിവേകം' മനുഷ്യനുണ്ടാവേണ്ട ഗുണവിശേഷമാണെന്ന് സമ്മതിച്ചു കൊണ്ടുതന്നെ ദാരിദ്ര്യ ക്ലേശം, അറിഞ്ഞവര്‍ക്കേ അതുണ്ടാവൂ എന്നു മഹാകവി കുഞ്ചന്‍ നമ്പ്യാര്‍ നിര്‍വ്വചിച്ചത്‌.

ആ നിര്‍വ്വചനത്തിന്‍റെ പരിധിയില്‍ വരുന്ന ഒരു മനുഷ്യനാണ്‌ ഇടശ്ശേരി. ഇടശ്ശേരിയുടെ കൂടപ്പിറപ്പായിരുന്നൂ ദാരിദ്ര്യം. ജീവിതത്തിലുടനീളം അതദ്ദേഹത്തെ വിടാതൊട്ടിനിന്നു. അദ്ദേഹത്തിന്‍റെ പല കവിതകളിലും ദാരിദ്ര്യം പ്രമേയമായിക്കാണുന്നതും അതുകൊണ്ടാണ്‌. ചിരിച്ചുകൊണ്ട്‌ അദ്ദേഹം ജീവിത വിഷമങ്ങളെ നേരിട്ടു.

ഹേ, ലക്ഷ്മീദേവി, കാല്‍ത്താര്‍കളിലടിയനിതാ
വീണിരക്കുന്നു നീയും
കേറിക്കൂടൊല്ല നിന്നോമനദുരിതശതം
കൂടിയും പെറ്റുകൂട്ടാന്‍

എന്ന്‌ നര്‍മ്മരസത്തോടെയാണെങ്കിലും അദ്ദേഹം പ്രാര്‍ത്ഥിക്കുന്നത്‌ ആത്മാര്‍ത്ഥമായിത്തയൊണ്‌. അദ്ദേഹം അനുഭവിച്ച ദാരിദ്ര്യത്തിന്‍റെ കാഠിന്യം അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു:

'ചീറിക്കേറും കടത്തിന്‍ പ്രഹരമതിതര-
മേറ്റുകൊണ്ടിത്ര കാലം
നീറിക്കൊണ്ടേ കഴിഞ്ഞേന്‍ അനുദിനമവ-
മാനപ്പെടും പേടിയോടെ.'

താനെഴുതിയ അവസാനത്തെ കവിതയില്‍ മാത്രമാണ്‌ ദാരിദ്ര്യത്തില്‍നിന്നും മുക്തമായി

'കടമില്ലിപ്പോള്‍ നാളെ-
ക്കടയില്‍ പോകേണ്ട കാശുമില്ലിപ്പോള്‍.'
എദ്ദേഹം ആശ്വസിക്കുത്‌.

പൊന്നാനിയില്‍ വന്ന ആദ്യകാലത്ത്‌ അദ്ദേഹത്തിന്നു ഭക്ഷണം ഒരപൂര്‍വ്വ വസ്തുവായിരുന്നു വൈകുന്നേരം മാത്രമാണ്‌ ഭക്ഷണമെന്ന പേരില്‍ അദ്ദേഹത്തിനു‍ വല്ലതും കഴിക്കാന്‍ കിട്ടിയിരുന്നത്‌. തന്‍റെ തൊഴില്‍ദാതാവായ വക്കീലിന്‍റെ ഒരു സ്നേഹിതന്‍ നടത്തിയിരുന്ന ചായപ്പീടികയിലെ കണക്കെഴുത്ത്‌ , വക്കീല്‍ ഇടശ്ശേരിക്ക്‌ തരപ്പെടുത്തിക്കൊടുത്തു.

കണക്കെഴുത്തിന് പ്രതിഫലം പീടികയിലുണ്ടാക്കുന്ന പലഹാരമായിരുന്നു. ഇഷ്ടം പോലെ കഴിക്കാം. ഈ കണക്കെഴുത്ത്‌ കവിതയെഴുത്തുപോലെത്തന്നെ രസകരമായിരുന്നു‍വെന്നാണ്‌ ഇടശ്ശേരി പറഞ്ഞിരുന്നത്‌. രണ്ടും ഭാവനയില്‍ നിന്നുവേണം വിരിഞ്ഞു വരിക.

ഇടശ്ശേരിയുടെ പരക്ലേശവിവേകത്തിന്‍റെ ഒരേടാണ്‌ പ്രസിദ്ധ കവി യൂസഫലി കേച്ചേരി 'ഒരു കഥ, പഴങ്കഥ' എന്ന മനോഹര കവിതകൊണ്ട്‌ ശാശ്വതീകരിക്കുന്നത്‌. മരുന്നു വാങ്ങാന്‍ ഇടശ്ശേരി കടം മേടിച്ച അഞ്ചുരൂപ അരി വാങ്ങാന്‍ മറ്റൊരാള്‍ക്ക്‌ ദാനം ചെയ്ത കഥ. മരുന്നിനേക്കാള്‍ പ്രാഥമ്യം ഭക്ഷണത്തിനാണ്‌ എന്നത്‌ ഇടശ്ശേരി അനുഭവിച്ചറിഞ്ഞ യാഥാര്‍ത്ഥ്യമാണ്‌.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :