ബ്രാം സ്റ്റോക്കര്‍-ഡ്രാക്കുളയുടെ കര്‍ത്താവ്‌

ജനനം: 1847 നവംബര്‍ 8 , മരണം:1912 ഏപ്രില്‍ 20

Bram Stocker
WDWD
തലമുറകളെ ഭയചകിതരാക്കുകയും ഭീതിയുടെ തടവറകളില്‍ തളച്ചിടുകയും ചെയ്‌ത ഐറിഷ്‌ എഴുത്തുകാരനാണ്‌ ബ്രാം സ്റ്റോക്കര്‍. ഡ്രാക്കുളയുടെ കര്‍ത്താവ്‌ എന്ന്‌ പറഞ്ഞാല്‍ അദ്ദേഹത്തിന്‌ വേറെ വിശേഷണങ്ങള്‍ വേണ്ട.

1847 നവംബര്‍ 8ന്‌ ഐര്‍ലന്റിലെ ക്ലോന്‍ ടാര്‍ഫിലാണ്‌ എബ്രഹാം ബ്രാംസ്റ്റോക്കര്‍ ജനിച്ചത്‌. 1912 ഏപ്രില്‍ 20ന്‌ ലണ്ടനില്‍ അദ്ദേഹം അന്തരിച്ചു.

WDWD
തീരാരോഗം പിടിപെട്ട്‌ എട്ടു വര്‍ഷത്തോളം കിടക്കയില്‍ കഴിഞ്ഞ ബ്രാംസ്റ്റോക്കര്‍ ജീ‍വിതത്തിലേക്ക്‌ അവിശ്വസനീയമായി തിരിച്ചുവന്നു. അതിന്‌ ശേഷം അസാധാരണമാം വിധം സാധാരണ മനുഷ്യനെ അതിശയിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു.

ചെറുപ്പത്തിലെ ഈ അ൹ഭവങ്ങളാണ്‌ ഡ്രാക്കുള എന്ന നോവലിന്‍റെ രചനയുടെ അജ്ഞാത പ്രേരണയായത്‌ എന്ന്‌ മനശാസ്ത്രജ്ഞന്മാര്‍ കരുതുന്നു.

കുട്ടിക്കാലത്ത്‌ കിടക്കയില്‍ കഴിഞ്ഞ ബ്രാം കൗമാര കാലത്ത്‌ നല്ലൊരു കായിക താരവും ഫുട്ബോള്‍ കളിക്കാര൹മായി മാറി. ട്രിനിറ്റി കോളേജി‍ല്‍ പഠിക്കുമ്പോള്‍ ഡബ്ലിനിലെ യൂണിവേഴ്‌സിറ്റി താരമായിരുന്നു അദ്ദേഹം.

കണക്കിലും ചരിത്രത്തിലും ഫിസിക്‌സിലുമായി ഓണേഴ്‌സ്‌ ബിരുദം നേടിയ ബ്രാമിന്‌ സിവില്‍ സര്‍വീസില്‍ ജോ‍ലി കിട്ടി. ഡബ്ലിന്‍ കാസിലിലായിരുന്നു ഉദ്യോഗം. ഇവിടെ വച്ചാണ്‌ അദ്ദേഹം സാഹിത്യ രചനകള്‍ തുടങ്ങുന്നത്‌.

ആദ്യം എഴുതിയത്‌ ഡ്യൂട്ടീസ്‌ ഓഫ്‌ ക്ലെര്‍ക്‌സ്‌ ഓഫ്‌ പെറ്റി സെഷന്‍സ്‌ ഇന്‍ ഐര്‍ലന്‍റ് എന്ന ലേഖന സമാഹാരമായിരുന്നു . 1879 ല്‍ പ്രശസ്തിയിലേക്ക്‌ ഉയരുംവരെ പക്ഷെ ഈ പുസ്തകം പ്രസിദ്ധീകരിച്ചില്ല.

ഡബ്ലിന്‍ കാസിലില്‍ എട്ടു കൊല്ലം ജോ‍ലി ചെയ്യുന്നതിനിടെ അദ്ദേഹം ഒട്ടേറെ ചെറു രചനകളും കഥകളും എഴുതി. ദി ക്രിസ്റ്റല്‍ കപ്പ്‌ (1872), ദി ചെയിന്‍ ഓഫ്‌ ഡെസ്റ്റിനി (1875), ദി സ്‌പെക്‌ ടാര്‍ ഓഫ്‌ ഡൂം (1880) എന്നിവ ഇക്കാലത്തെഴുതിയവയാണ്‌.

WDWD
ഇതിനിടെ തന്നെ അദ്ദേഹം ദി ഐറിഷ്‌ ഇക്കോ പത്രത്തിന്റെ എഡിറ്ററായും ഡബ്ലിനിലെ ഈവനിംഗ്‌ ഡെയിലിയിലെ തീയറ്റര്‍ ക്രിട്ടിക്കായും പ്രവര്‍ത്തിച്ചു. ഇത്‌ ഇക്കാലത്ത്‌ പ്രമുഖ നടനും തീയറ്റര്‍ പ്രവര്‍ത്തക൹മായ സര്‍ ഹെന്‍റി ഇര്‍വിംഗുമായി പരിചയപ്പെടാന്‍ അവസരമുണ്ടായി .

ഇക്കാലത്താണ്‌ ബ്രാമിന്‍റെ വിവാഹം. പ്രശസ്ത എഴുത്തുകാരനായിരുന്ന ഓസ്കാര്‍ വൈല്‍ഡിന്‍റെ കാമുകി ഫ്ലോറന്‍സ്‌ ബാല്‍കോം ബേയെ വിവാഹം ചെയ്യാനായി വൈല്‍ഡുമായി ഒന്ന്‌ മുട്ടേണ്ടി വന്നു ബ്രാമിന്‌.

1878 ല്‍ അദ്ദേഹം സിവില്‍ സര്‍വീസിനോട്‌ വിടപറഞ്ഞ്‌ ഇര്‍വിംഗിന്‍റെ ലൈസീയൂം തിയേറ്ററിന്‍റെ ബിസിനസ്‌ മാനേജരായി കുടുംബസമേതം ലണ്ടനിലേക്ക്‌ പോയി.
WEBDUNIA|
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :