നെരൂദയെ ഓര്‍ക്കുമ്പോള്‍....

ടി ശശി മോഹന്‍

WEBDUNIA|
മാനവികതയും വിപ്ളവവീര്യവും സമമായി തുടിക്കുന്ന കവി; ഭൂമിയേയും മനുഷ്യരേയും ഒരുപോലെ സ്നേഹിച്ച കവി - അതാണ് പാബ്ളോ നെരൂദ. കവിതയും കലാപവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം.മാനവികതയുടെ ആ വിശ്വമഹാകവിയുടെ നൂറാം ജന്മദിനമായിരുന്നു 2004 ജൂലായ് 12 ന്

ജീവിതാനുഭവങ്ങളും കാവ്യാനുഭൂതികളും വിപ്ളവാമുഖ്യവുമാണ് ഒരു പക്ഷെ കേവലമൊരു നയതന്ത്രജ്ഞനെന്ന നിലയില്‍ ഒതുങ്ങിപ്പോകാതെ വിശ്വമഹാകവിയായി നെരൂദയെ മാറ്റിയത്.

വൈവിദ്ധ്യങ്ങളെ നെരൂദ ഇഷ്ടപ്പെട്ടു. പാരമ്പര്യത്തെ ഉള്‍ക്കൊണ്ടു. ജനങ്ങളെ അറിഞ്ഞു. അടിച്ചമര്‍ത്തലുകളെയും ചൂഷണത്തെയും വെറുത്തു. മര്‍ദ്ദിതരുടെയും പീഢിതരുടെയും തോഴനായി.

സാര്‍വലൗകികമായ മാനവികതയും പീഢനത്തിനും അടിച്ചമര്‍ത്തലുകള്‍ക്കും എതിരെയുള്ള സമരാഗ്നിയുമാണ് ചിലിയുടെ തെക്കേമൂലയില്‍ നിന്നും ലോകത്തിന്‍റെ സിരാപടലങ്ങളിലേക്ക് പടര്‍ന്നു കയറാന്‍ നെരൂദയെ പ്രാപ്തനാക്കിയത്.

ചിലിയിലെ പ്രസിഡന്‍റ് സ്ഥാനം സമരനായകനായ സാല്‍വഡോര്‍ അലന്‍ഡേയ്ക്കു വേണ്ടി വിട്ടുകൊടുക്കാന്‍ (സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍) നെരൂദയെ മനസ്സിനെ സജ്ജമാക്കിയതും മനുഷ്യകഥാനുഗായിയായ ഹൃദയമാണ്.

ഇതിഹാസ തുല്യമായ രചനയാണ്, ലാറ്റിന്‍ അമേരിക്കന്‍ ജനതയുടെ സാമൂഹിക ജീവിതം വിവരിക്കുന്ന കാന്‍റോ ജനറല്‍ എന്ന 340 കൃതികളുടെ സമാഹാരം. ലാറ്റിനമേരിക്കക്കാരുടെ ജീവിതത്തിന്‍റെ ചരിത്രവും വികാസവും ദര്‍ശനവും സംസ്കാരവുമെല്ലമതില്‍ പ്രതിഫലിച്ചു.

ഫാസിസത്തിനെതിരെയുള്ള വീരഗാഥയായിരുന്നു ഭൂമിയിലെ വാസമെന്ന കവിത. 1933 ലെ സ്പാനിഷ് ആഭ്യന്തര യുദ്ധത്തിനു തൊട്ടുമുമ്പായിരുന്നു ക്രാന്തദര്‍ശിത്വപരമായ ഈ രചന.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :