മുട്ടത്തു വര്‍ക്കി - ജനങ്ങളുടെ എഴുത്തുകാരന്‍

ടി ശശി മോഹന്‍

karakanakkatal muttathu varkki
WDWD
മാനുഷികബന്ധങ്ങള്‍ക്കും പ്രണയത്തിനും എതിരു നില്‍ക്കുന്ന സാമൂഹിക , മത നീതികളെ അദ്ദേഹം പരിഹസിച്ചുപണം കൊടുത്ത് പുസ്തകം വാങ്ങി വായിക്കാന്‍ കഴിയാത്തവര്‍ക്ക് മുന്‍പില്‍ ഒരു കാലത്ത് മുട്ടത്തു വര്‍ക്കിയുടെ കഥകള്‍ ആഴ്ചപ്പതിപ്പുകളിലെ പരന്പരകളായിയെത്തി.

അതോടെ വായന കേരളത്തിന്‍റെ ജീവല്‍ സംസ്കാരമായി മാറി

വലുപ്പച്ചെറുപ്പമില്ലാതെ പണ്ഡിത പാമര ഭേദമില്ലാതെ എല്ലാവരും മുട്ടത്തു വര്‍ക്കിയുടെ കഥകളും കവിതകളും വായിച്ച് ആസ്വദിച്ചു പോന്നു

നാലിലും അഞ്ചിലും പത്തിലുമൊക്കെ പഠിത്തം നിര്‍ത്തി വീട്ടു ജോലികളുടെയും കൂലിപ്പണികളുടെയും ലോകത്തേക്ക് ഒതുങ്ങിപ്പോയ വലിയൊരു വിഭാഗം സ്ത്രീ പുരുഷന്മാരുടെ വായനാ വൈഭവത്തെ ദീപ്തമാക്കി നിര്‍ത്തിയത് മുട്ടത്തു വര്‍ക്കിയുടെ രചനകളായിരുന്നു. അവരുടെ ഇഷ്ട എഴുത്തുകാരനായിരുന്നു അദ്ദേഹം.

ഞാന്‍ വായനക്കാരോട് നേരിട്ടിടപഴകുന്നു എന്ന് മുട്ടത്തു വര്‍ക്കി പറയാറുണ്ട്. അതെ, ജനങ്ങള്‍ക്ക് അദ്ദേഹത്തെ പരിചയപ്പെടുത്താന്‍, സാഹിത്യ ലോകത്ത് പ്രതിഷ്ഠിക്കാന്‍ ഇടനിലക്കരോ നിരൂപകരോ വേണ്ടായിരുന്നു (ഇല്ലായിരുന്നു)

WEBDUNIA|

കേരളത്തിലെ മിക്ക പത്ര ഫീച്ചറുകളിലും നാമിന്ന് കാണുന്നത് മുട്ടത്തു വര്‍ക്കിയുടെ കാല്‍പനിക രചനാ ശൈലിയാണ്. അദ്ദേഹം എടുത്തു പെരുമാറി പതിഞ്ഞ ലളിത കോമള പദാവലികളാണ് കാല്‍പനിക സൗന്ദര്യ ആവിഷ്കാരത്തിന് ഇന്നും പലരും മുട്ടത്തു വര്‍ക്കിയെ കടം കൊള്ളാറുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :