മുട്ടത്തു വര്‍ക്കി - ജനങ്ങളുടെ എഴുത്തുകാരന്‍

ടി ശശി മോഹന്‍

Muttaththu varkki
WDWD
ജനനം: 1915 ഏപ്രില്‍ 28
മരണം: 1989 മെയ് 28
മുട്ടത്തു വര്‍ക്കി മലയാളത്തിലെ ജനകീയനായ എഴുത്തുകാരനായിരുന്നു.

ശരാശരി മലയാളിയെ വായനയുടെ അത്ഭുത ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ സാഹിത്യ മാന്ത്രികനായിരുന്നു. ഭാഷയില്‍ ഏറ്റവും കൂടുതല്‍ നോവലുകള്‍ എഴുതിയതും അദ്ദേഹം തന്നെ. 2008ല്‍ അദ്ദേഹം വിട്ടുപിരിഞ്ഞിട്ട് 20 വര്‍ഷമാവുന്നു

കാവ്യലോകത്തിന് ചങ്ങമ്പുഴയുടെ സംഭാവന എന്തോ അതാണ് നോവല്‍ സാഹിത്യത്തിന് മുട്ടത്തു വര്‍ക്കി നല്‍കിയതെന്ന് ഇപ്പോള്‍ പതുക്കെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്‍റെ പാടാത്ത പൈങ്കിളിയുടെ സുവര്‍ണ്ണജൂബിലി വര്‍ഷമായിരുന്നു 2005.

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലെ വരാപ്പുഴയില്‍ 1915 ഏപ്രില്‍ 28 നാണ് മുട്ടത്ത് വര്‍ക്കി ജനിച്ചത് . 21 കൊല്ലം ദീപിക പത്രത്തില്‍ സഹപത്രാധിപരായിരുന്നു.

1989 മെയ് 28 നാണ് ആ പൈങ്കിളിയുടെ പാട്ട് നിലച്ചത്. മലയാളത്തിലെ ജനപ്രിയ നോവലുകളുടെ തുടക്കക്കാരന്‍ കോട്ടയത്ത് അന്തരിച്ചു.

ഇരുനൂറോളം കൃതികള്‍ രചിച്ചു. അതില്‍ നോവലുകളും ചെറുകഥകളും കവിതകളും വിവര്‍ത്തനങ്ങളുമെല്ലാം പെടുന്നു. മുട്ടത്തുവര്‍ക്കിയുടെ 30 നോവലുകള്‍ സിനിമയായിട്ടുണ്ട്

ബോറിസ് പാസ്റ്റര്‍നാക്കിന്‍റെ ഡോ ഷിവാഗൊ എന്ന നോവല്‍ മുട്ടത്തുവര്‍ക്കി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

അദ്ദേഹത്തിന്‍റെ കൃതികളില്ലായിരുന്നുവെങ്കില്‍ സാക്ഷരതയില്‍ നൂറു ശതമാനം മികവ് കൈവരിക്കാനുള്ള കെല്‍പ്പ് കേരളത്തിനുണ്ടാകുമായിരുന്നോ ? സംശയമാണ്.

WEBDUNIA|
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :