മുല്‍ക് രാജ് ആനന്ദിനെ ഓര്‍ക്കുമ്പോള്‍

ടി ശശി മോഹന്‍

Mulkraj Anand
FILEFILE
പ്രസിദ്ധ സാഹിത്യകാരനായ മുല്‍കക്ക് രാജ് ആനന്ദ് - ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനയ ഇംഗ്ളീഷ് എഴുത്തുകാരില്‍ ഒരാളായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ മിക്ക ഇംഗ്ളീഷ് എഴുത്തുകാര്‍ക്കും വഴിവിളക്കായിരുന്നു അദ്ദേഹം.ഇന്ത്യയുടെ യുടെസാമൂഹികജ-ീവിതം കഥകളിലൂടെ അദ്ദേഹം ലോകത്തിന് മുമ്പില്‍ തുറന്നു വെച്ചു.അവരുടെ സങ്കടങ്ങളും ദുര്യോഗങ്ങളും നിസ്സഹായതകളും വിഹ്വലതകളുമെല്ലാം ഹൃദയസ്പൃക്കായി അവതരിപ്പിച്ചു.

പീഠിതരും അധ:സ്ഥിതരുമായ ഇന്ത്യാക്കാരുടെ ജ-ീവിതം തന്‍റെ നോവലുകളില്‍ ആവിഷ്കരിച്ചു. മാര്‍ഗ് എന്ന പുസ്തകാലയവും മാസികയും തുടങ്ങി.

അണ്‍ ടച്ചബിള്‍, കൂലി, ടു ലീവ്സ് ആന്‍റ് എ ബഡ്, ദ വില്ലേജ-്, എക്രോസ് ദ ബ്ളാക്ക് വാട്ടേഴ്സ്, ദ സോര്‍ഡ് ആന്‍റ് ദ സിക്കിള്‍, മോണിംഗ് ഫെയ്സ് എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാനകൃതികള്‍.

ഇന്നത്തെ പാകിസ്ഥാനില്‍ സ്ഥിതിചെയ്യുന്ന പെഷവാറില്‍ 1905 ഡിസംബര്‍ അഞ്ചിനായിരുന്നു മുല്‍ക്ക്രാജ് ജ-നിച്ചത്. പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയ ഇദ്ദേഹം ബ്രിട്ടനിലെ കേംബ്രിഡ്ജ-് സര്‍വകലാശാലയിലെ നിന്നും തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി.

പഞ്ചാബ് സര്‍വകലാശാലയുടെ സാഹിത്യ കലാ വിഭാഗം പ്രൊഫസറായി (1962-65). ലളിതകലാ അക്കാദമി ചെയര്‍മാന്‍, സാഹിത്യ അക്കാദമി ചെയര്‍മാന്‍ (1971), ലോക സമാധാന കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ സേവനമനുഷ് ഠിച്ചിട്ടുണ്ട്.

WEBDUNIA|
അന്തര്‍ദേശീയ സമാധാന സമ്മാനം (1952), പത്മഭൂഷണ്‍ (1967) എന്നീ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഷിരീന്‍ ഭാര്യയും സുശീല മകളുമാണ്. പൂനെയിലെ ജ-ഹാംഗീര്‍ ആശുപത്രിയില്‍ 2004 സപ്റ്റംബര്‍ 28 ന് രാവിലെ 8.30 നായിരുനു അന്ത്യം . 99 വയസ്സായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :