സാര്‍ഥകമായ പ്രാര്‍ഥന: പന്തളം കെ.പി

ടി ശശി മോഹന്‍

WEBDUNIA|
അഖിലാണ്ഡമണ്ഡലമൊരുക്കിയ പന്തളം കെ.പി

“അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി,
അതിനുള്ളിലാനന്ദ ദീപം കൊളുത്തി..”

എന്ന ഓരൊറ്റ പ്രാര്‍ഥനാ ഗീതം കൊണ്ട് അമരത്വം നേടിയ കവിയാണ് പന്തളം കെ പി എന്ന കെ പി രാമന്‍ പിള്ള. 1998 ഒക് ടോബര്‍ 17 ന് അദ്ദേഹം ചെന്നൈയില്‍ അന്തരിച്ചു.

അദ്ധ്യാപകന്‍, സമൂഹിക പ്രവര്‍ത്തകന്‍, കവി, ഗദ്യകാരന്‍ എന്‍. എസ്. എസ് പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധേയമായ സംഭാവന നല്‍കിയ പന്തളം കെ പി പത്തനംതിട്ട ജ-ില്ലയിലെ തുമ്പമണിലാണ് ജ-നിച്ചത് -1909 ല്‍. പന്തളം എന്‍ എസ് എസ് സ്കൂളില്‍ അദ്ധ്യാപകനായിരിക്കെയാണ് പന്തളം കെ പി എന്ന തൂലികാ നാമം സ്വീകരിച്ചത്.

ഏകാന്തകോകിലം മുരളീധരന്‍ അഖിലാണ്ഡമണ്ഡലം, രാഗസുധ എന്നീ കാവ്യകൃതികളും, മരതകപീഠം എന്ന നോവലും, രാജേ-ന്ദ്രന്‍ എന്നൊരു ബാലസാഹിത്യകൃതിയും പന്തളത്തിന്‍റേതായിട്ടുണ്ട്

വള്ളിക്കോട് കോട്ടയം സ്കൂളില്‍ ഹെഡ് മാസ്റ്ററായിരുന്നു.1954 ല്‍ എന്‍ എസ് എസ് നേതാവ് മക്കപ്പുഴ വാസുദേവന്‍ പിള്ളക്കെതിരെ ഇടതു പക്ഷ സ്ഥാനാര്‍ഥിയായി തിരു - കൊച്ചി നിയമസഭയിലേക്ക് പന്തളം കെ പി മത്സരിച്ചു. അതോടെ പക്ഷെ എന്‍ എസ് എസ് സ്കൂളിലെ ജേ-ാലി പോയി.

തിരുവിതാംകൂറില്‍ നടന്ന ഉത്തരവാദ പ്രക്ഷോഭത്തില്‍ അദ്ദേഹം പങ്കെടുത്തു. ജ-യില്‍ വാസം അനുഷ്ഠിക്കുകയും ചെയ്തു. 1954 വരെ പന്തളം എന്‍ എസ് എസ് സ്കൂളില്‍ പഠിപ്പിച്ചു. ആയിടക്കാണ് കാവ്യ രചനാ രംഗത്ത് ശ്രദ്ധേയനായത്. 1951 ല്‍ എന്‍ എസ് എസ്സിന്‍റെ ഉല്‍പ്പന്ന പിരിവിനു വേണ്ടി രചിച്ചതാണ് അഖിലാണ്ഡ മണ്ഡലം എന്ന ഗാനാത്മക കവിത.

ഇത് പില്‍ക്കാലത്ത് പല വിദ്യാലയങ്ങളിലേയും പ്രാര്‍ഥനാഗീതമായി. കേരളത്തിലെങ്ങും യോഗങ്ങള്‍ തുടങ്ങും മുമ്പ് ആലപിക്കപ്പെടുന്ന പ്രാര്‍ഥനയും ഇതായിരുന്നു . ഇന്നും ഈ അവസ്ഥക്ക് വലിയമാറ്റമില്ല.

ആര്‍ക്കും സ്വീകരിക്കാവുന്ന ഉദാത്തമായ തത്വചിന്തയാണ് ഈ പ്രാര്‍ഥനയുടെ സവിശേഷത.അതില്‍ ശങ്കര ദര്‍ശനവും, ശ്രീനാരായണ ദര്‍ശനവും ഒന്നിക്കുന്നു .അതില്‍ സാമൂഹിക സന്ദേശമുണ്ട്; രാഷ്ട്ര സങ്കല്‍പ്പമുണ്ട്; സമത്വവും സ്വാതന്ത്ര്യവും കാംക്ഷിക്കുന്നുണ്ട്.

നാല്‍പ്പതുകളില്‍ രാമന്‍ പിള്ള കാവ്യരചനയില്‍ നിന്ന് വിട്ടു നിന്നു. ലേഖനങ്ങളും വിനോദ കഥകളൂം അക്കാലത്ത് ധാരാളം എഴുതിയിരുന്നു.

ആഖിലാണ്ഡമണ്ഡലം എന്ന കാവ്യസമാഹാരത്തിലാണ് ഉപാസന എന്ന പേരില്‍ അഖിലാണ്ഡ എന്നു തുടങ്ങുന്ന പ്രാര്‍ഥന ഉള്‍പ്പെടുത്തിയിട്ടുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :