സന്തോഷ വാര്‍ത്ത

WEBDUNIA| Last Modified ചൊവ്വ, 15 മാര്‍ച്ച് 2011 (15:29 IST)
തന്‍റെയടുത്ത് ചികിത്സ തേടിയെത്തിയ ജംഗ്പങ്കിയെ വിശദമായി പരിശോധിച്ച ശേഷം ഡോക്ടര്‍ ജോപ്പന്‍ പറഞ്ഞു,

നിങ്ങള്‍ക്കായി ഒരു സന്തോഷ വാര്‍ത്തയും ഒരു ദു:ഖകരമായ വിവരവും തരാനുണ്ട് എത് ആദ്യം കേള്‍ക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?

ജംഗ്പങ്കി: ദു:ഖകരമായ വാര്‍ത്ത ആദ്യം പറഞ്ഞോളു

ജോപ്പന്‍: നിങ്ങള്‍ക്ക് ഏയിഡ്സാണ് ഒരു വര്‍ഷത്തിനകം നിങ്ങള്‍ മരിക്കും

ഇതു കേട്ട് തകര്‍ന്ന് പോയ ജംഗ്പങ്കി പറഞ്ഞു,

“ഇനി സന്തോഷം തരുന്ന വേറെയെന്ത് വിവരമാണ് പറയാനുള്ളത് എന്‍റെ ജീവിതമവസാനിക്കാന്‍ പോകുകയല്ലേ”

ജോപ്പന്‍:നിങ്ങള്‍ക്ക് അള്‍ഷിമേഴ്സ് രോഗവുമുണ്ട് അടുത്ത ഒരു മാസത്തിനകം ഞാന്‍ ഈ പറഞ്ഞ കാര്യം ഉള്‍പ്പടെ നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം നിങ്ങള്‍ മറന്ന് പോകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :