മദ്യത്തിന്‍റെ ഗുണം

WEBDUNIA| Last Modified വ്യാഴം, 15 സെപ്‌റ്റംബര്‍ 2011 (18:13 IST)
മുഴുക്കുടിയനായ ജോപ്പന്‍ ഒരു ദിവസം രാത്രിയില്‍ അടിച്ചു ഫിറ്റായി വീട്ടിലെത്തി. വാതില്‍ തുറന്ന് കൊടുത്ത ഭാര്യ ശകുന്തളയോട് ജോപ്പന്‍ ചോദിച്ചു,

“നീ ആരാണ്?”

ഇത് കേട്ട് വിഷമം വന്നെങ്കിലും ജോപ്പന്‍റെ അപ്പോഴത്തെ അവസ്ഥ അറിയാവുന്ന ശകുന്തള ഒന്നും മിണ്ടിയില്ല. എന്നാല്‍ അടുത്ത ദിവസം രാവിലെ ജോപ്പന് ബോധം തെളിഞ്ഞപ്പോള്‍ കഴിഞ്ഞ രാത്രിയിലെ സംഭവം ജോപ്പനോട് വിവരിച്ചിട്ട് ശകുന്തള ചോദിച്ചു,

“എന്നാലും നിങ്ങള്‍ കള്ളുകുടിച്ചപ്പോള്‍ എന്നെ മറന്ന് പോയല്ലോ”

ജോപ്പന്‍: മദ്യം എല്ലാ ദുഃഖവും മറക്കാന്‍ സഹായിക്കുമെന്ന് നിനക്ക് അറിയില്ലേ ശകുന്തളെ?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :