ബുദ്ധിയുള്ള ജംഗ്പങ്കി

ശ്രീകലാ ബേബി| Last Modified വെള്ളി, 11 ഫെബ്രുവരി 2011 (17:31 IST)
ഭ്രാന്താശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ജോപ്പനും സുരേഷും ജംഗ്പങ്കിയും അവിടെ നിന്ന് രക്ഷപെടാന്‍ തീരുമാനിച്ചു. കൂട്ടത്തില്‍ വിവരമില്ലാത്ത ജോപ്പന്‍ തന്‍റെ നിര്‍ദേശം മുന്നോട്ട് വെച്ചു,

“ആശുപത്രിയിലേത് വലിയ മതിലാണെങ്കില്‍ നമുക്ക് അതിനടിയിലൂടെ ഒരു തുരങ്കമുണ്ടാക്കി രക്ഷപെടാം”

അല്‍പ്പബുദ്ധി സുരേഷ് തന്‍റെ ഐഡിയ പറഞ്ഞു,

“ചെറിയ മതിലാണെങ്കില്‍ നമുക്കത് ചാടികടന്ന് രക്ഷ്പെടാം”

ഇത് കേട്ട് ബുദ്ധി രാക്ഷസനായ ജംഗ്പങ്കി പൊട്ടിചിരിച്ച് കൊണ്ട് പറഞ്ഞു,

“മണ്ടന്‍മാരെ ഈ ആശുപത്രിക്ക് മതിലില്ല അതു കൊണ്ട് നമുക്ക് രക്ഷപെടാന്‍ വേറെ വല്ല വഴിയും കണ്ട് പിടിക്കണം”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :