സത്യജിത് റേയുടെ പഥേർ പാഞ്ചാലി 4കെ ദൃശ്യമികവോടെ ആസ്വദിക്കാം

സുബിന്‍ ജോഷി| Last Modified തിങ്കള്‍, 1 ജൂണ്‍ 2020 (18:20 IST)
ഇന്ത്യൻ സിനിമ കണ്ട പ്രതിഭാശാലിയായ സംവിധായകൻ സത്യജിത്റേയുടെ ആദ്യ സംവിധാന സംരംഭമായ പഥേർ പാഞ്ചാലിയിലെ ദൃശ്യങ്ങൾ 4k ദൃശ്യമികവോടെ പുറത്തിറങ്ങി. പുതിയ സിനിമകൾ കാണുന്ന അതേ അനുഭവത്തിൽ തന്നെയായിരിക്കും റീമാസ്റ്ററിങ് ചെയ്ത പുതിയ പഥേർ പാഞ്ചാലിയുടെ ദൃശ്യങ്ങളും ശബ്ദവും. റകീബ് റാണയെന്ന ബംഗ്ലാദേശി വീഡിയോ എഡിറ്ററാണ് ദൃശ്യങ്ങൾ റീമാസ്റ്ററിങ് ചെയ്തത്. വേള്‍ഡ് ക്ലാസിക്കായ ‘ദ ബൈസിക്കിള്‍ തീവ്സ്' കളര്‍ വേര്‍ഷൻ ചെയ്ത്
ഫെബ്രുവരിയിൽ പുറത്തിറക്കിയിരുന്നു. ഇത്തരത്തിൽ പഴയ സിനിമകൾ പുതിയ അനുഭവത്തിൽ ആസ്വദിക്കാനാവും എന്നതാണ് സവിശേഷത.

ബിഭൂതിഭൂഷണ്‍ ബന്ദോപാദ്ധ്യായയുടെ പഥേർ പാഞ്ചാലി എന്ന നോവലിനെ ആസ്പദമാക്കി 1955ല്‍ ബംഗാളി സർക്കാർ നിർമ്മാണത്തിൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് പഥേർ പാഞ്ചാലി. പഥേർ പാഞ്ചാലി 1956ലെ കാൻ ഫിലിം ഫെസ്റ്റിവെലിലെ ബെസ്റ്റ് ഹ്യൂമൻ ഡോക്യുമെന്റ് പുരസ്കാരം നേടുകയുണ്ടായി.
ചലച്ചിത്ര പഠന വിദ്യാർഥികളുടെ പഠനത്തിൻറെ ഭാഗം കൂടിയാണ് റേയുടെ ചിത്രയുടെ സിനിമകൾ. പതിനാലു വയസ്സുകാരിയായ ദുർഗയുടെയും അവളുടെ സഹോദരൻ അപുവിന്‍റെയും ജീവിതത്തിലൂടെയാണ് പഥേർ പാഞ്ചാലി സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :