അനുബന്ധ വാര്‍ത്തകള്‍
- നടൻ വിശാലിന് തിരിച്ചടി; നിർമാണക്കമ്പനിക്ക് 21.29 കോടി തിരിച്ചുനൽകണമെന്ന് ഹൈക്കോടതി ഉത്തരവ്
- Karur Stampede: 'Nonsense, മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകൂ': വിജയ്ക്കെതിരെ നടൻ വിശാൽ
- Vishal Engagement: ഇനി കല്യാണം, പിറന്നാൾ ദിനത്തിൽ വിവാഹനിശ്ചയവും; ചിത്രങ്ങൾ പങ്കുവച്ച് വിശാലും ധൻസികയും
- Vishnu Vishal and Amir Khan: 'ജ്വാലയ്ക്ക് 41 വയസായത് കാരണം ഗർഭിണിയാവാൻ സാധിച്ചില്ല, രക്ഷകനായത് ആമിർ ഖാൻ': കാരണം പറഞ്ഞ് വിഷ്ണു വിശാൽ
- വിശാൽ പെട്ടെന്ന് സ്ത്രീകളിൽ വീഴും, കാമുകിമാരെ വിശ്വസിച്ച് പോയി പാവം; ചാർമിള പറയുന്നു
Vishal: എത്ര കോടി തന്നാലും അതുപോലെ ഒരു റോൾ ഇനി ചെയ്യില്ല: വിശാൽ
വിശാൽ, ആര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബാല ഒരുക്കിയ സിനിമയാണ് അവൻ ഇവൻ. സിനിമ വലിയ വിജയമായിരുന്നു. വിശാലിന്റെ കഥാപാത്രം ഏറെ ചർച്ചയാക്കപ്പെട്ടു. ചിത്രത്തിൽ വിശാൽ അവതരിപ്പിച്ച വാൾട്ടർ വണങ്കാമുടി എന്ന കഥാപാത്രം നിരൂപക പ്രശംസ പിടിച്ചുപറ്റി. ബാല തന്നെ കഥയും തിരക്കഥയും എഴുതിയ സിനിമ വലിയ വിജയമായിരുന്നു നേടിയത്.
ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രത്തിനെക്കുറിച്ച് മനസുതുറക്കുകയാണ് വിശാൽ. എത്ര കോടി തന്നാലും ഇനി അത്തരം ഒരു കഥാപാത്രം താൻ ചെയ്യില്ലെന്നും ഒരുപാട് വേദന ആ കഥാപാത്രം നൽകിയെന്നും വിശാൽ പറഞ്ഞു.
'ഇനി എത്ര കോടികൾ വാഗ്ദാനം ചെയ്താലും എന്റെ ജീവിതത്തിൽ ഇനി ഒരിക്കലും അത്തരം ഒരു കഥാപാത്രം ഞാൻ ചെയ്യില്ല. ആ സമയത്ത്, ബാല സാറിന് വേണ്ടിയാണ് ഞാൻ അത് ചെയ്തത്. അന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെടുന്നതെന്തും ഞാൻ ചെയ്യുമായിരുന്നു. ആ സിനിമയ്ക്ക് ശേഷം എന്റെ ജീവിതം അവസാനിച്ചുവെന്ന് ഞാൻ കരുതി. ആ വേഷത്തിനിടയിൽ ഞാൻ ഒരുപാട് വേദന അനുഭവിച്ചു. ഞാൻ ഒരിക്കലും ഒരു ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ല. എന്റെ ശരീരത്തിൽ ആകെ 119 തുന്നലുകൾ ഉണ്ട്', വിശാലിന്റെ വാക്കുകൾ.