'കലാൾപട 2'ന്റെ സമയമാണിത്';മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം, റഹ്‌മാന്റെ ആഗ്രഹം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 28 നവം‌ബര്‍ 2022 (09:58 IST)
1989ൽ പുറത്തിറങ്ങിയ വിജി തമ്പി ചിത്രം 'കലാൾപട'ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ ? എന്നാൽ നടൻ റഹ്‌മാന് അതൊരു ആഗ്രഹമാണ്. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം തൻറെ സുഹൃത്തുക്കളായ ജയറാമിനെയും സിദ്ദിഖിനെയും ഒരുമിച്ച് കണ്ട സന്തോഷത്തിലാണ് റഹ്‌മാൻ.

ജയറാം, സുരേഷ് ഗോപി, റഹ്‌മാൻ, രതീഷ് എന്നിവരായിരുന്നു ഈ ത്രില്ലർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മറ്റൊരു '2'ന്റെ സമയമാണിതെന്ന് കുറിച്ചുകൊണ്ടാണ് റഹ്‌മാൻ ചിത്രം പങ്കുവെച്ചത്. ഗായകൻ ശ്രീനാഥിന്റെ കല്യാണത്തിന് പങ്കെടുക്കാൻ എത്തിയതായിരുന്നു മൂവരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :