വിജയ് അഭിനയിക്കില്ല, മമ്മൂട്ടിച്ചിത്രത്തില്‍ അജിത് ?

WEBDUNIA|
PRO
വിജയ് അഭിനയിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമായത് അങ്ങനെയാണ്. അതോടെ ഗ്യാംഗ്സ്റ്റര്‍ എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ മറ്റൊരു വലിയ താരത്തെ തിരയുകയാണത്രേ. ഒടുവില്‍ കണ്ടെത്തിയെന്നും കേള്‍ക്കുന്നു. മറ്റാരുമല്ല, സാക്ഷാല്‍ തല!

മമ്മൂട്ടി നായകനാകുന്ന ഗ്യാംഗ്സ്റ്ററില്‍ ഒരു ഗാനരംഗത്തിലും അതിനോട് അനുബന്ധിച്ചുവരുന്ന ഏതാനും രംഗങ്ങളിലുമാണ് ഒരു വലിയ താരത്തെ ആവശ്യമായി വന്നിരീക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇളയദളപതി വിജയ് ചിത്രത്തില്‍ നൃത്തം ചെയ്യുമെന്നൊക്കെയായിരുന്നു ആദ്യം പ്രചരിച്ചത്. അക്കാര്യം പിന്നീട് വിജയ് തന്നെ നിഷേധിച്ചു.

ആഷിക് അബു സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ അജിത് അഭിനയിക്കുമെന്നാണ് പുതിയ വര്‍ത്തമാനം. മമ്മൂട്ടിയുമായി ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ കാലം മുതലുള്ള സൌഹൃദബന്ധമാണത്രേ അജിത്തിനെ ഈ സിനിമയുടെ ഭാഗമാക്കുന്നത്. എന്തായാലും അധോലോക കഥപറയുന്ന ഈ ആക്ഷന്‍ ത്രില്ലറില്‍ സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കോടുകൂടിയുള്ള അജിത്തിന്‍റെ വരവ് ഒരു സംഭവം തന്നെയായിരിക്കും.

ജില്ലയില്‍ മോഹന്‍ലാല്‍ വിജയെ കൂട്ടുപിടിച്ചപ്പോള്‍ ഗ്യാംഗ്സ്റ്ററില്‍ അജിത്തിനൊപ്പം വരാന്‍ ശ്രമിക്കുകയാണ് മമ്മൂട്ടി. വലിയ വലിയ മാസ് ചിത്രങ്ങള്‍ പിറക്കുന്നത് ഇന്‍ഡസ്ട്രിക്ക് ഗുണം തന്നെയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :