വദതു സംസ്കൃതം ജയതു ഭാരതം

സംസ്കൃത വാരാഘോഷം ഇന്നു സമാപിക്കുന്നു

the light of Sansrit
WDWD
സംസ്കൃത ഭാരതി ഇതിനകം 300 സംസ്കൃത പുസ്തകങ്ങള്‍ പുറത്തിറക്കി. ആയിരം അന്യഭാഷാ പുസ്തകങ്ങള്‍ ഒന്നിച്ച് സംസ്കൃതത്തില്‍ പ്രസിദ്ധീകരിക്കാനുള്ള സരസ്വതീ യോജന തുടങ്ങിക്കഴിഞ്ഞു.

സമ്സ്കൃതം തപാലിലൂടെ എന്ന പദ്ധതിയിലൂടെ അഞ്ച് ഭാഷകളിലായി അയിരക്കണക്കിന് ആളുകള്‍ സംസ്കൃതം പഠിക്കുന്നു. ഇന്ത്യയിലൊട്ടാകെ ഇന്ന് 2000 സംസ്കൃത ഗൃഹങ്ങളുണ്ട്. ഇവിടെ സംസ്കൃതം മാത്രമേ സംസാരിക്കുന്നുള്ളു.

മധ്യപ്രദേശിലെ മോഹിത് നഗര്‍ ഝരി, കര്‍ണ്ണാടകത്തിലെ ഹൊസഹള്ളി മത്തൂര്‍ എന്നിവ എല്ലാവരും സംസ്കൃതം മാത്രം സംസാരിക്കുന്ന ഗ്രാമങ്ങളായി മാറിക്കഴിഞ്ഞു.

സംസ്കൃത വാരാചരണം നടക്കുന്ന ഈ വേളയില്‍ “വദതു സംസ്കൃതം ജയതു ഭാരതം“ എന്ന് ഓരോരുത്തര്‍ക്കും ആഗ്രഹിക്കാം. ഭാരതത്തിലെ ദേശ ഭാഷാ വര്‍ണ്ണ ഭേദങ്ങള്‍ ഇല്ലാതാക്കാനുള്ള ഒരൊറ്റമൂലിയായി സംസ്കൃതം വളര്‍ന്നുവരട്ടെ.

കടപ്പാട്: വി.ജെ.ശ്രീകുമാര്‍

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :