കാല്പനികതയും വിലാപവും അവതരിപ്പിച്ച പോറ്റി

ടി ശശി മോഹന്‍

WEBDUNIA|
കരുനാഗപ്പള്ളി സ്വദേശി സി എസ് സുബ്രഹ്മണ്യന്‍ മലയാളത്തിന് പ്രാതസ്മരണീയനായ കവിയാണ്. കാല്പനിക കവിതാസരണിയുടെ തുടക്കക്കാരില്‍ ഒരാളായിരുന്നു അദ്ദേഹം. വിലാപകാവ്യ പ്രസ്ഥാനത്തിന്‍റെ തുടക്കക്കാരില്‍ ഒരാളും പോറ്റിയായിരുന്നു.

കൊല്ലം ജ-ില്ലയിലെ കരുനാഗപ്പള്ളിയില്‍1875 നവംബര്‍ 29നായിരുന്നു ജ-നനം 1954 ല്‍ അന്തരിച്ചു

പാശ്ചാത്യ കാല്‍പനികതയുമായുള്ള പരിചയത്തിലൂടെ ആ കാവ്യ രീതിയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ സുബ്രഹ്മണ്യന്‍ പോറ്റി, ഒരു വിരഹം, ഒരു വിലാപം എന്നീ കൃതികളിലൂടെ വിലാപകാവ്യപ്രസ്ഥാനം മലയാളത്തില്‍ അവതരിപ്പിച്ചു.

മകളുടെ മരണത്തിലുള്ള പിതാവിന്‍റെ വിലാപമാണ് ഒരു വിലാപത്തിലെ പ്രമേയം. 1903 ല്‍ ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചു.

എം.എ.ബിരുദം നേടി. അസിസ്റ്റന്‍റ് ട്രന്‍സ്ലേറ്റര്‍, സബ് രജ-ിസ്ട്രാര്‍, ഹൈസ്കൂള്‍ ഹെഡ് മാസ്റ്റര്‍ തുടങ്ങിയ വിവിധ പദവികളിള്‍ ജേ-ാലി ചെയ്തു. കുമാരനാശാന്‍റെ അടുത്ത സുഹൃത്തായിരുന്നു. പോറ്റി.

തോമസ് ഗ്രേയുടെ എലിജ-ി നിറ്റണ്‍ ഇന്‍ എ കണ്‍ട്രി ചര്‍ച്ച് യാഡ്, ഒരു സാഹായ്ഹ്നകാലത്തെ മൈതാനം എന്ന പേരില്‍ പോറ്റി നേരത്തെ വിവര്‍ത്തനം ചെയ്തിരുന്നു.

""മിതവാദി''യില്‍ പ്രസിദ്ധീകരിച്ചിരുന്ന വീണപൂവ്, സ്വന്തം മുഖവുരയോടുകൂടി ഭാഷാപോഷിണിയില്‍ പുന:പ്രസിദ്ധീകരിച്ചത് പോറ്റിയായിരുന്നു.. മലയാള കവിതയില്‍ വരാന്‍ പോകുന്ന മാറ്റത്തിന്‍റെ അടയാളമായി വീണപൂവിനെ പോറ്റി ദീര്‍ഘദര്‍ശനം ചെയ്തതിന്‍റെ ഫലമായിരുന്നു ഈ പുന:പ്രസിദ്ധീകരണം.

കൃതികള്‍ :

ഒരു വിരഹം,
ഒരു വിലാപം,
ചെമ്പകമാല,
ആര്‍ദ്രാവതാരം,
നീലോല്പലം,
ദാസന്‍,
ദുര്‍ഗേശനന്ദിനി (വിവര്‍ത്തനം).




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :