ടോള്‍സ്റ്റോയിയുടെ 180 മത് പിറന്നാള്‍

ജനനം 1828 ആഗസ്റ്റ് 28 , മരണം 1910 നവംബര്‍ 20

WEBDUNIA|

ലിയോ ടോള്‍സ്റ്റോയി ലോകത്തെ എക്കാലത്തെയും മികച്ച നോവലിസ്റ്റുകളില്‍ ഒരാളാണ്.അദ്ദേഹത്തിന്‍റേ 180 മത് പിറന്നാളായിരുന്നു 2008 ആഗസ്റ്റ് 28 ന്.

1828 ഓഗസ്റ്റ് 28 നായിരുന്നു ടോള്‍സ്റ്റോയിയുടെ ജനനം. 1910 നവംബര്‍ 20 നു അന്തരിച്ചു.

സംഭവബഹുലമായിരുന്നു ആജീവിതം. യുവത്വത്തി ന്‍റെ ലഹരിയില്‍ അനാഥത്വത്തിന്‍റെ നിരങ്കുശതയില്‍ അദ്ദേഹം കുത്തഴിഞ്ഞ ജീവിതം നയിച്ചു. കൊള്ളരുതായ്മകള്‍ ചെയ്തു.

പിന്നെ നല്ല ജീവിതത്തിലേക്ക് തിരിച്ചു വന്നു. മത നിഷ്ഠനായി.എഴുത്തിന്‍റെ സ്വര്‍ണ്ണഖനികള്‍ തുറന്നിട്ടു. വായനയുടെ ആകാശങ്ങളിലേക്ക് ജനസഹസ്രങ്ങളെ കൂട്ടിക്കൊണ്ടു പോയി.

പിന്നെ മതത്തെ നിഷേധിക്കുന്ന വിപ്ളവകാരിയായി . സന്യാസിയായി . ...ഇഹലോക ജീവിതം മായയെന്നു കരുതുന്ന അവധൂതനായി.... ഒടുവില്‍ അലഞ്ഞു തിരിയുന്നതിനിടയില്‍ ഒരു റെയില്‍വേ ജംഗ്ഷനില്‍ മരിച്ചു കിടന്നു.

മരിച്ച ശേഷം അദ്ദേഹത്തിന്‍റെ കൃതികള്‍ ഒന്നിച്ച് ചേര്‍ത്ത് പ്രസി ദ്ധീകരിച്ചപ്പോള്‍ അത് 96 വാള്യങ്ങളുള്ള ബൃ ഹദ് ഗ്രന്ഥമായി മാറി. അദ്ദേഹം എഴുതിയ യുദ്ധവും സമാധാനവും, അന്ന കരനീന തുടങ്ങിയ നോവലുകള്‍ മനുഷ്യകഥാനുഗായികളാണ്-എക്കാലവും നിലനില്‍ക്കുന്നവയുമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :