ചലച്ചിത്രഗാന രംഗത്ത് സമാനതകളില്ലാത്ത രചനാ ശൈലിയുടെ ഉടമയാണ് പി.ഭാസ്കരന്.
കവിയായി തുടങ്ങിയ ഭാസ്കരന് 50 കളില്‍ ചലച്ചിത്ര ഗാന രചയിതാവായി മാറുകയായിരുന്നു. വാര്‍ദ്ധക്യത്തിലും ഇദ്ദേഹത്തിന്റെ കാവ്യകലയുടെ നീരുറവ വറ്റിയിരുന്നില്ല.
സിനിമയെ സംബന്ധിച്ചിടത്തോളം ഭാസ്കരന് ബഹുമുഖ പ്രതിഭയാണ്. സംവിധായകന്, നടന് എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. നീലക്കുയില്‍ എന്ന സിനിമയില്‍ അദ്ദേഹം അഭിനയിച്ചു. രാമു കാര്യാട്ടിനോടൊപ്പം സംവിധാനവും നിര്‍വഹിച്ചു.
രാരിച്ചന്‍ എന്ന പൗരന്, അമ്മയെക്കാണാന്‍, ഇരുട്ടിന്റെ ആത്മാവ്, തുറക്കാത്ത വാതില്‍, കാട്ടുകുരങ്ങ്, കള്ളിച്ചെല്ലമ്മ, മൂലധനം, ജ-ഗദ്ഗുരു ശ്രീ ശങ്കരാചാര്യര്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. 1953 ല്‍ പുറത്തിറങ്ങിയ നീലക്കുയിലായിരുന്നു മലയാളത്തിന് ആദ്യമായി ദേശീയ അംഗീകാരം നേടിത്തന്നത്-പ്രസിഡന്റിന്റെ വെള്ളിമെഡല്‍.
ജ-യശങ്കര്‍ പൊതുവത്ത് എഴുതിയ മനോരഥം എന്ന സിനിമയില്‍ ഗൗളിശാസ്ത്രത്തില്‍ വിശ്വസിക്കുന്ന കണിശബുദ്ധിക്കാരനായ കാരണവരായി പി.ഭാസ്കരന് ഉജ്ജ്വലമായ അഭിനയം കാഴ്ചവച്ചു.