ബിജെപി സ്ഥാനാര്‍ഥിപ്പട്ടിക- തിരുവനന്തപുരത്ത് ഒ രാജഗോപാല്‍

കൊച്ചി| WEBDUNIA| Last Modified വെള്ളി, 28 ഫെബ്രുവരി 2014 (16:48 IST)
PRO
ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടികയായി. തിരുവനന്തപുരത്ത് ഒ രാജഗോപാലും എറണാകുളത്ത് എ എന്‍ രാധാകൃഷ്ണനും കാസര്‍കോട്ട് കെ സുരേന്ദ്രനും മത്സരിക്കുമെന്നറ്ത് തീരുമാനമായി.

കൊച്ചിയില്‍ ചേര്‍ന്ന ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി യോഗം ഈ മൂന്നു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ ഐകകണ്ഠേന തീരുമാനിച്ചു. രണ്ടാമതൊരുപേര് ഒരു മണ്ഡലത്തിലും നിര്‍ദേശിക്കപ്പെട്ടില്ല.

സംസ്ഥാനത്തെ മറ്റ് 17 മണ്ഡലങ്ങളില്‍ മൂന്നുവീതം സ്ഥാനാര്‍ഥികളുടെ പട്ടിക തയാറാക്കി. തെരഞ്ഞെടുപ്പ് സമിതി വീണ്ടും ചേര്‍ന്ന് ഈ മണ്ഡലങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കും.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :