സോണിയ ഗാന്ധിയുടെ വിഗ്രഹം കോണ്‍ഗ്രസ് എം‌എല്‍‌എ നിര്‍മ്മിച്ചു

ഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 10 ജനുവരി 2014 (21:50 IST)
തെലുങ്കാന സംസ്ഥാന രൂപീകരിച്ചതിന്റെ നന്ദി സൂചകമായി സോണിയാ ഗാന്ധിയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്.

ആന്ധ്രാപ്രദേശില്‍ നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവും‌ എം‌എല്‍‌എയുമായ ശങ്കര്‍റാവുവാണ് സോണിയാ ഗാന്ധിയുടെ പേരില്‍ അന്പലം പണിയാനൊരുങ്ങുന്നതെന്ന് പ്രമുഖദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു..

സോണിയാഗാന്ധിയെ ദേവിയാക്കി കൊണ്ടുള്ള പ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി കഴിഞ്ഞത്രെ. 500 കിലോ വെങ്കലത്തില്‍ ദേശീയ അവാര്‍ഡ് ജേതാവായ ശില്‍പിയാണത്രെ പ്രതിമ നിര്‍മിച്ചിരിക്കുന്നത്

സോണിയയുടെ പ്രതിമ നില്‍ക്കുന്ന പ്രദേശം ഇനിമുതല്‍ സോണിയാ ശാന്തിവനം എന്നറിയപ്പെടുമെന്നും താമസിയാതെ തന്നെ അന്പലത്തിന്റെ പണി ആരംഭിക്കുമെന്നും റാവു സൂചിപ്പിച്ചു.

തെലുങ്കാനയ്ക്ക് മേലുള്ള സീമാന്ധ്രയുടെ കടന്നു കയറ്റം അവസാനിപ്പിച്ചതിന് എല്ലാവരും സോണിയാ ഗാന്ധിയുടെ അന്പലത്തില്‍ വന്ന് ദിവസവും നന്ദി പറയണമെന്നും റാവു കൂട്ടിച്ചേര്‍ത്തു. ബാംഗ്ലൂര്‍ -ഹൈദരാബാദ് ദേശീയപാതയിലാണ് സോണിയയുടെ പ്രതിമ സ്ഥിതി ചെയ്യുന്ന ശാന്തിവനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :