മത്സരിച്ച അതേ സീറ്റുകളില്‍തന്നെ സിപിഐ മത്സരിക്കും

തിരുവനന്തപുരം| WEBDUNIA| Last Modified തിങ്കള്‍, 3 മാര്‍ച്ച് 2014 (15:32 IST)
PRO
കഴിഞ്ഞ തവണ മത്സരിച്ച അതേ സീറ്റുകള്‍ തന്നെ സിപിഐയ്ക്ക് ലഭിക്കുമെന്ന് സിപിഎമ്മിന്റെ ഉറപ്പ്. സീറ്റ് വിഭജനം സംബന്ധിച്ച് ഇരുപാര്‍ട്ടികളും തമ്മില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് സിപിഎം നേതൃത്വം ഉറപ്പ് നല്‍കിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി മുന്നോട്ടുപോകുന്നതിന് തടസമില്ലെന്നും നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം എല്‍ഡിഎഫ് നേതൃയോഗത്തിന് ശേഷമായിരിക്കുമെന്നാണ് തീരുമാനമെന്നും വിവിധ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ചര്‍ച്ചയില്‍ സിപിഎമ്മിനെ പ്രതീനിധീകരിച്ച് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍,മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവരും സിപിഐയെ പ്രതിനിധീകരിച്ച് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും നിയമസഭാ കക്ഷി നേതാവ് സി ദിവാകരനും പങ്കെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :