‘കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഗണപതികല്യാണം പോല’

കണ്ണൂര്‍| WEBDUNIA|
PRO
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നേരെ ആഭ്യന്തരമന്ത്രിയുടെ പരിഹാസം. കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പ് ഗണപതി കല്യാണം പോലെയാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍.

കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രം തന്നെ മാറുമെന്നും കോടിയേരി പറഞ്ഞു. എല്‍ ഡി എഫ്‌ തന്നെ വീണ്ടും അധികാരത്തില്‍ വരും.

ആത്മവിശ്വാസം യു ഡി എഫിന് നഷ്ടമായിരിക്കുകയാണ്‌. അതിനാലാണ്‌ എല്‍ ഡി എഫ്‌ വിട്ടവരെ തേടി കോണ്‍ഗ്രസ്‌ പായുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :