ഹിന്ദിപ്രചാരസഭയുടെ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട്

കൊച്ചി| WEBDUNIA|
ദക്ഷിണ ഭാരത ഹിന്ദിപ്രചാരസഭയുടെ ഭരണസമിതി തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന് കണ്ടെത്തി. ഹിന്ദിപ്രചാരസഭയുടെ കൊച്ചിയിലെ ഓഫിസില്‍ നടത്തിയ റെയ്ഡില്‍ ഇതുസംബന്ധിച്ച രേഖകള്‍ സി ബിഐക്ക് ലഭിച്ചു.

ഭരണസമിതി പിടിച്ചെടുക്കാന്‍ അംഗങ്ങളല്ലാത്ത 2000ത്തില്‍ അധികം ആളുകളെക്കൊണ്ട് വോട്ടു ചെയ്യിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ ഹിന്ദി പ്രചാര്‍ സഭയുടെ പ്രവര്‍ത്തനങ്ങളില്‍ ലക്ഷങ്ങളുടെ അഴിമതിയും വഴിവിട്ട ഇടപാടുകളും സിബിഐ കണ്ടെത്തിയിരുന്നു.

അതേസമയം, വിശിഷ്ടാംഗത്വം നല്‍കിയ കെ പി അംജദിനെ ഗുണ്ടാപട്ടികയില്‍ നിന്ന് ഒഴിവാക്കി.
എറണാകുളം ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് തള്ളിയാണ് ആഭ്യന്തര വകുപ്പിന്റെ ഈ നടപടി. ഇപ്പോള്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന അംജദിനെ സിബിഐ ഉടന്‍ ചോദ്യം ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :