സ്നേഹത്തിന്‍റെ അന്തസത്ത കമല പകര്‍ന്ന് നല്‍കി

തിരുവനന്തപുരം| WEBDUNIA|
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കമലാ സുരയ്യയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അനുശോചിച്ചു. സ്നേഹത്തിന്‍റെ അന്തസത്ത അനുഭവ കഥകളിലൂടെ വായനക്കാര്‍ക്ക് പകര്‍ന്ന് നല്‍കിയ സാഹിത്യകാരിയായിരുന്നു മാധവിക്കുട്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കമലയുടെ നിര്യാണം സാംസ്കാരിക കേരളത്തിന് കനത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീ പുരുഷ സമത്വത്തിന്‍റെയും മനുഷ്യ സ്നേഹത്തിന്‍റെയും പ്രതീകങ്ങളായിരുന്നു അവരുടെ രചനകള്‍. ജാതി മത വിവേചനങ്ങള്‍ക്കെതിരെ നിലകൊണ്ട വ്യക്തിത്വമായിരുന്നു കമല സുരയ്യയുടേത്. പുരുഷന് തുല്യമാണ് സ്ത്രീയെന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ അവര്‍ക്ക് കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

“രണ്ട് വര്‍ഷം മുമ്പ് കേരളം വിട്ടു പോകുകയാണെന്ന് പറഞ്ഞപ്പോള്‍ കൊച്ചിയിലെ ഫ്ലാറ്റില്‍ പോയി ഞാന്‍ അവരെ കണ്ടിരുന്നു. കേരളം കമലയെ സ്നേഹിക്കുന്നുണ്ടെന്നും പോകരുതെന്നും ഞാന്‍ അവരോട് പറഞ്ഞു. പോയാലും തിരിച്ചുവരുമെന്നാണ് അവര്‍ പറഞ്ഞത്. ആ വാക്ക് തെറ്റിച്ച് അവര്‍ പോയിരിക്കുന്നു” - വി എസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :