സൌമ്യ വധം: ഗോവിന്ദച്ചാമി കുറ്റക്കാരന്‍

തൃശൂര്‍| WEBDUNIA|
PRO
PRO
ഷൊര്‍ണ്ണൂരില്‍ ട്രെയിന്‍ യാത്രയ്ക്കിടെ സൗമ്യയെന്ന പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതി ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സേലം സ്വദേശിയായ ഗോവിന്ദച്ചാമിക്കുള്ള ശിക്ഷ കോടതി വെള്ളിയാഴ്ച വിധിക്കും.

കൊലപാതകം‍, മാനഭംഗം, മോഷണം, പിടിച്ചുപറി, അതിക്രമിച്ച് കടക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തി. തൃശൂര്‍ അതിവേഗ കോടതി ജഡ്ജി രവീന്ദ്രബാബു ആണ് ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന് വിധിച്ചത്.

ഷൊര്‍ണൂര്‍ മഞ്ഞക്കാവ് സ്വദേശിയായിരുന്നു സൌമ്യയ്ക്ക് 23 വയസ്സായിരുന്നു. ക്രൂരബലാത്സംഗത്തിനിരയായ കഴിഞ്ഞ ഫെബ്രുവരി ആറിന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഫെബ്രുവരി ഒന്നിന് എറണാകുളം - ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം നടന്നത്. എറണാകുളത്ത്‌ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൌമ്യ വിവാഹാലോചനയുമായി ബന്ധപ്പെട്ട ഒരു ചടങ്ങിനായി വീട്ടിലേക്ക് വരുമ്പോഴായിരുന്നു ദുരന്തം. വള്ളത്തോള്‍ നഗറില്‍ നിന്ന് ട്രെയിന്‍ എടുത്തപ്പോള്‍ പ്ലാറ്റ്ഫോമില്‍ നില്‍ക്കുകയായിരുന്ന ഗോവിന്ദച്ചാമി ട്രെയിനിലേക്ക് ചാടിക്കയറുകയായിരുന്നു. പിടിവലിയ്ക്കിടെ ട്രാക്കില്‍ വീണ സൌമ്യയെ പിന്നാലെ ചാടിയ ഇയാള്‍ തലയ്ക്ക് ഇടിച്ച അബോധാവസ്ഥയിലാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :