സോണിയക്കു വധഭീഷണി; മലയാളി പിടിയില്‍

Soniya Gandhi
WDWD
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ വധിക്കുമെന്ന് രാഷ്ട്രപതിക്ക് ഇ-മെയില്‍ സന്ദേശമയച്ച കൊച്ചി സ്വദേശി പിടിയിലായി. കണ്ണന്‍ എന്ന അരുണ്‍ സൂര്യയാണ് പിടിയിലായത്.

സോണിയാ ഗാന്ധിയെ നവംബര്‍ 14നകം വധിക്കുമെന്ന ഭീഷണി സന്ദേശം നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് രാഷ്ട്രപതി ഭവന് കിട്ടിയത്. റഹ്‌മത്തുള്ള ബര്‍ക്കത്ത്‌ എന്നായാളുടെ മെയില്‍ ഐഡിയില്‍ നിന്നാണ്‌ സന്ദേശം എത്തിയിരിക്കുന്നത്‌. ഇതേക്കുറിച്ച് കേന്ദ്ര രഹസ്യന്വേഷണ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിലാണ് സന്ദേശത്തിന്‍റെ ഉറവിടം കൊച്ചിയാണെന്ന് മനസിലായത്.

ഇവര്‍ വിവരം കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ അറിയിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച കൊച്ചി സിറ്റി പൊലീസ് അരുണ്‍ സൂര്യയെയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊച്ചിയിലെ ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥന്‍റെ മകനാണ് ഇയാള്‍. കൊച്ചി പാലാരിവട്ടം റിലയന്‍സ് വെബ് വേള്‍ഡില്‍ നിന്നാണ് സന്ദേശം അയച്ചത്.

ബി.ടെക് ബിരുദധാരിയാണ് അരുണ്‍ സൂര്യ. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. അരുണ്‍ സൂര്യയെ കൂടാതെ ഇരുപതോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സൂചനയുണ്ട്. സോണിയാഗാന്ധി അടുത്തമാസം കേരളം സന്ദര്‍ശിക്കാനിരിക്കെയാണ് ഇത്തരമൊരു ഭീഷണി സന്ദേശം രാഷ്ട്രപതി ഭവനില്‍ കിട്ടിയത്.

കൊച്ചി| M. RAJU|
ഡല്‍ഹി, കൊച്ചി ഉള്‍പ്പടെ രാജ്യത്തെ എട്ടിടങ്ങളില്‍ ബോംബ് സ്ഫോടനങ്ങള്‍ നടത്തുമെന്നും സന്ദേശത്തിലുണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :