യേശുക്രിസ്തുവിനെ രക്തസാക്ഷിയാക്കി ചിത്രീകരിച്ചതിന് പിന്നാലെ സെബസ്ത്യനോസ് പുണ്യാളനും സി പി എമ്മിന്റെ രക്തസാക്ഷി പട്ടികയില്‍. വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയില്‍ സെബസ്ത്യാനോസ് പുണ്യാളന്റെ അമ്പ് തിരുനാളിന് ആശംസ അര്‍പ്പിച്ച് കൊണ്ട് സി പി എമ്മിന്റെ യുവജന സംഘടനയായ ഡി വൈ എഫ് ഐ ഉയര്‍ത്തിയ ബോര്‍ഡിലാണ് സെബസ്ത്യാനോസിനെ രക്തസാക്ഷിയാക്കി ചിത്രീകരിച്ചത്.
പുണ്യാളന്, വിശുദ്ധന് എന്നീ പദങ്ങള്‍ ഒഴിവാക്കി സാമൂഹിക നീതിക്ക് വേണ്ടി പോരാടി മരിച്ച ധീര രക്തസാക്ഷി സെബസ്ത്യാനോസിന്റെ അമ്പു തിരുനാളിന് അഭിവാദ്യം എന്നാണ് ബോര്‍ഡില്‍ എഴുതി വച്ചിരിക്കുന്നത്.
ചെഗുവേരയുടെ ചിത്രത്തിനൊപ്പമാണ് പുണ്യാളന്റെ ചിത്രവും കൊടുത്തിരിക്കുന്നത്. ക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രം വികലമാക്കിയത് നേരത്തെ വിവാദമായിരുന്നു.