സി.പി.എം ജില്ലാസെക്രട്ടറി കുഴഞ്ഞ്‌വീണു

ആലപ്പുഴ| WEBDUNIA| Last Modified ശനി, 27 ഒക്‌ടോബര്‍ 2007 (13:14 IST)
സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി പി.കെ ചന്ദ്രാനന്ദന്‍ കുഴഞ്ഞ് വീണു. പുന്നപ്ര-വയലാര്‍ രക്തസാക്ഷി അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് സംഭവം ഉണ്ടായത്.

ചന്ദ്രാനന്ദന്‍റെ നില ഇപ്പോള്‍ തൃപ്തികരമാണ്. പുന്നപ്ര-വയലാര്‍ വാരാചരണത്തോട് അനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ നിന്നുമുള്ള ജാധകള്‍ വയലാര്‍ രക്ത സാക്ഷി മണ്ഡപത്തിലേക്ക് വരികയായിരുന്നു. ആലപ്പുഴ വലിയ ചുടുകാടില്‍ നിന്നും കൊളുത്തിവിട്ട ദീപശിഖയ്ക്കായി വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ കാത്തിരിക്കുകയായിരുന്നു ചന്ദ്രാനന്ദനും മറ്റ് നേതാക്കളും.

ഈ സമയത്താണ് അദ്ദേഹം കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ അദ്ദേഹത്തെ മന്ത്രി എം.എ ബേബിയുടെ വാഹനത്തില്‍ ചേര്‍ത്തലയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ നില തൃപ്തികരമാണ്. ചേര്‍ത്തലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വിശ്രമത്തിലാണ് ചന്ദ്രാനന്ദന്‍.

ചേര്‍ത്തലയിലെതന്നെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡോക്ടര്‍ എത്തി ചന്ദ്രാനന്ദനെ പരിശോധിച്ചു. അനുസ്മരണ പരിപാടികള്‍ക്ക് യാതൊരു തടസ്സവുമുണ്ടായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :