സഹായിക്കുമെന്നുറപ്പുള്ളവര്‍ക്ക് പിന്തുണ: എസ് എന്‍ ഡി പി

ചേര്‍ത്തല| WEBDUNIA|
എസ് എന്‍ ഡി പിയെ സഹായിക്കുമെന്ന് ഉറപ്പുള്ളവര്‍ക്ക് വോട്ടു നല്‍കുമെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശന്‍. ചേര്‍ത്തലയില്‍ യോഗത്തിന്‍റെ വാര്‍ഷിക പൊതുയോഗത്തിലാണ് ജനറല്‍ സെക്രട്ടറി എസ് എന്‍ ഡി പിയുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.

സര്‍ക്കാരിന്‍റെ ഉരുണ്ടു കളിയും, സംവരണ രംഗത്തെ നിലപാടും മൂലം പിന്നോക്കക്കാര്‍ വഞ്ചിക്കപ്പെട്ടുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സാമുദായിക, രാഷ്‌ട്രീയ പരിഗണനയില്ലാതെ പിന്നോക്ക ആഭിമുഖ്യം പുലര്‍ത്തുന്നവരെ വിജയിപ്പിക്കണം. എസ് എന്‍ ഡി പിയുടെ നിലപാട് അംഗീകരിക്കുന്നവര്‍ക്കും, സ്നേഹിക്കുന്നവര്‍ക്കും, പിന്തുണയ്ക്കുന്നവര്‍ക്കും വോട്ടു നല്‍കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂര്‍ണമായും ഇടതുപക്ഷത്തിന് അനുകൂലമായ നിലപാട് ആയിരുന്നു എസ് എന്‍ ഡി പി സ്വീകരിച്ചിരുന്നത്. അതേസമയം, വ്യത്യസ്ത പാര്‍ട്ടികളെ പിന്തുണയ്ക്കുന്നവര്‍ എസ് എന്‍ ഡി പിയിലുണ്ടെന്നും അവര്‍ക്ക് അവരുടെ നിലപാടില്‍ തന്നെ നില്‍ക്കാം എന്നും എസ് എന്‍ ഡി പി നേതൃത്വം വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :