സംസ്ഥാനത്ത് 21 എഞ്ചിനീയറിംഗ് കോളജുകള്‍ കൂടി

ന്യൂഡല്‍ഹി| WEBDUNIA| Last Modified ഞായര്‍, 27 ജൂണ്‍ 2010 (14:33 IST)
സംസ്ഥാനത്ത് 21 എഞ്ചിനീയറിംഗ് കോളജുകള്‍ക്ക് കൂടി അംഗീകാരം ലഭിച്ചു. 21 കോളജുകള്‍ക്കും ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിയ്ക്കല്‍ എഡ്യുക്കേഷന്‍(എ ഐ സി ടി ഇ) അംഗീകാരം നല്‍കി.

എഞ്ചീനീയറിംഗ്‌(15), ഫാര്‍മസി(2), മാനേജേമെന്‍റ്‌(4 ) കോളേജുകള്‍ക്കാണ്‌ അനുമതി. അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ കോളേജുകള്‍ക്ക്‌ പ്രവര്‍ത്തനം ആരംഭിക്കാം. ഇതോടെ സംസ്ഥാനത്ത്‌ 4,500 എഞ്ചിനീയറിംഗ്‌ സീറ്റുകള്‍ അധികമായുണ്‌ടാവും.

അതേസമയം, സംസ്ഥാനത്ത് നിലവിലുള്ള സ്വാശ്രയ എഞ്ചിനീയറിംഗ്‌ കോളേജുകളുടെ പ്രവര്‍ത്തനത്തെ എ ഐ സി ടി ഇ യോഗം വിമര്‍ശിച്ചു. കോളേജുകളിലെ അധ്യാപക നിയമന രീതിയെയാണ്‌ പ്രധാനമായും വിമര്‍ശന വിധേയമായത്‌.

കുറഞ്ഞ വേതനം നല്‍കി കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നത്‌ അംഗീകരിക്കാനാവില്ലെന്ന്‌ യോഗം നിര്‍ദ്ദേശിച്ചു. ഇത്‌ പഠന നിലവാരത്തെ ബാധിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :