സംവരണ കേസ്: സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡല്‍ഹി| WEBDUNIA|
പി എസ്‌ സി സംവരണ കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ഹൈക്കോടതി വിധിക്കെതിരെ പി എസ് സിയും, എന്‍ എസ് എസും സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി ഇന്ന് വിധി പറയുന്നത്.

കേരള പബ്ലിക്‌ സര്‍വ്വീസ്‌ കമ്മീഷനിലെ എല്ലാ ഒഴിവുകളും ഒറ്റയൂണിറ്റാക്കി കണക്കാക്കി 50:50 എന്ന നിലയില്‍ നിയമനം നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ ആയിരുന്നു എന്‍ എസ് എസും, പി എസ് സിയും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കേസിനെ തുടര്‍ന്ന്‌ 30000 ത്തോളം ഒഴിവുകളിലെ നിയമനം പി എസ്‌ സി നിര്‍ത്തിവെച്ചിരിക്കുകയാണ്‌. സംവരണ കാര്യത്തില്‍ ഹൈക്കോടതിയുടെ നിലപാട് തന്നെയാണ് സംസ്ഥാനസര്‍ക്കാരിനും. എല്ലാ ഒഴിവുകളും 20 യൂണിറ്റായി തരം തിരിച്ചാണ്‌ പി എസ്‌ സി ഇതുവരെ നിയമനം നടത്തിയിരുന്നത്‌. ഇത് ഇങ്ങനെ തന്നെ തുടരണമെന്നാണ് പി എസ് സിയും, എന്‍ എസ് എസും സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :