ശ്രീനാരായണ ഗുരു സമാധി ഇന്ന്

തിരുവനന്തപുരം| WEBDUNIA|
ശ്രീരാനാരായണ ഗുരുവിന്‍റെ എണ്‍പത്തി ഒന്നാം സമാധി ദിനം ഇന്ന് നാടെങ്ങും ആചരിക്കുന്നു. വിവിധ ചടങ്ങുകളാണ് സമാധിയോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

വര്‍ക്കലയിലെ സമാധിസ്ഥലമായ ശിവഗിരിയില്‍ വെളുപ്പിന് അഞ്ച് മണിക്ക് ചടങ്ങുകള്‍ തുടങ്ങി. ഉപവാസ യജ്ഞം ജപയജ്ഞം എന്നിവയും നടക്കും.

രാവിലെ ചേരുന്ന സമാധി സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി പ്രകാശാനന്ദ, സ്വാമി ഋതംബരാനന്ദ എന്നിവര്‍ പങ്കെടുക്കും.

ഗുരുവിന്‍റെ ജന്മസ്ഥലമായ ചെമ്പഴന്തിയിലും വിവിധ ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ സമ്മേളനം മന്ത്രി മുല്ലക്കര രത്നാകരന്‍ ഉദ്ഘാടനം ചെയ്യും.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :