ശോഭാ ജോണ്‍ കേസ്‌ വിചാരണ തുടങ്ങുന്നു

കൊച്ചി| WEBDUNIA| Last Modified ശനി, 23 ജൂലൈ 2011 (14:42 IST)
ശോഭാ ജോണ്‍ പ്രതിയായ തന്ത്രി കേസിന്റെ വിചാരണ തുടങ്ങുന്നു. മുന്‍ തന്ത്രി കണ്ഠര്‌ മോഹനരെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടിയ കേസിന്റെ വിചാരണ സെപ്റ്റംബര്‍ ഒന്നിനാണ് ആരംഭിക്കുക.

ശോഭാ ജോണ്‍, ബെച്ചു റഹ്മാന്‍ എന്നിവര്‍ ഉള്‍പ്പെടെ കേസില്‍ 11 പ്രതികള്‍ ആണ് ഉള്ളത്. ഈ കേസില്‍ 63 സാക്ഷികളുണ്ട്‌. കൊച്ചി വളഞ്ഞമ്പലത്തെ ലിങ്ക്‌ ലക്ഷ്മണ്‍ അപ്പാര്‍ട്മെന്റിലെ ശോഭാ ജോണിന്റെ ഫ്ലാറ്റില്‍വച്ച്‌ കണ്ഠര്‌ മോഹനരെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെന്നാണ് കേസ്.

മുന്‍‌കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം മോഹനരെ കത്തിയും തോക്കും കാട്ടി ഭീ‍ഷണിപ്പെടുത്തുകയായിരുന്നു. 27.5 പവന്റെ സ്വര്‍ണാഭരണങ്ങള്‍, 20,000 രൂപ, മൊബൈല്‍ ഫോണ്‍ എന്നിവ കവരുകയും ചെയ്തു. തുടര്‍ന്ന് മോഹനരെ നഗ്നനാക്കി ശാന്ത എന്നൊരു സ്‌ത്രീയോടൊപ്പം നിര്‍ത്തി ഫോട്ടോകള്‍ എടുത്തു. ഈ ഫോട്ടോകള്‍ പത്രങ്ങള്‍ക്ക് നല്‍കും എന്ന് പറഞ്ഞ്‌ ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ്‌ കേസ്‌. ഇത് ചൂണ്ടിക്കാട്ടി മോഹനര് പരാതി നല്‍കുകയായിരുന്നു.

2006 ജൂലൈ 23-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :