ശല്യമുണ്ടാക്കുന്ന കടുവയെ വെടിവയ്ക്കും: ഉമ്മന്‍‌ചാണ്ടി

കല്പറ്റ| WEBDUNIA|
PRO
PRO
ശല്യമുണ്ടാക്കുന്ന കടുവയെ വേണമെങ്കില്‍ വെടിവയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി അറിയിച്ചു. കടുവാശല്യം രൂക്ഷമായ വയനാട്‌ ജില്ലയിലെ നായ്ക്കട്ടി പ്രദേശം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട്‌ വന്യജീവിസങ്കേതത്തെ കടുവാസങ്കേതമാക്കില്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കി. കടുവാ ശല്യവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ നടത്തിയ സമരങ്ങളില്‍ വനംവകുപ്പ്‌ എടുത്ത കേസുകള്‍ പിന്‍വലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട്ടില്‍ എലിഫെന്റ്‌ ടാസ്‌ക്‌ ഫോഴ്സിനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :