ശബരീനാഥിന്‍റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി| WEBDUNIA|
ടോട്ടല്‍ ഫോര്‍ യു തട്ടിപ്പു കേസിലെ മുഖ്യപ്രതി ശബരീനാഥിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ മുഖ്യപ്രതിയായ ചന്ദ്രമതി നേരത്തേ പൊലീസിനു കീഴടങ്ങിയിരുന്നു. ചന്ദ്രമതിയെ ഏപ്രില്‍ എട്ടുവരെ 14 ദിവസത്തേക്ക്‌ കോടതി റിമാന്‍‌ഡ് ചെയ്തിരിക്കുകയാണ്. ഇവര്‍ക്കെതിരെ ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ചന്ദ്രമതി കീഴടങ്ങിയത്. മറ്റൊരു പ്രതിയായ ഡോ. രമണിയുടെ ജാമ്യാപേക്ഷയും സുപ്രീം കോടതി തള്ളിയിരുന്നു.

ഏകദേശം 200 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് ശബരീനാഥിന്‍റെ ടോട്ടല്‍ ഫോര്‍ യു എന്ന നിക്ഷേപക സ്ഥാപനവുമായി ബന്ധപ്പെട്ട് ഉണ്ടായത്. ചന്ദ്രമതി കീഴടങ്ങുക കൂടി ചെയ്തതോടെ കേസ് അതിന്‍റെ അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്‍്.

എന്നാല്‍, കേസിന്‍റെ ദുരൂഹതകള്‍ പൂര്‍ണമായും നീക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :