ശബരിമലയില്‍ കാടിനുള്ളില്‍ പാചകവാതകം!

പത്തനംതിട്ട| WEBDUNIA|
PRO
ശബരിമലയില്‍ കാട്ടിനുള്ളില്‍ നിന്ന് പാചകവാതക സിലിണ്ടറുകള്‍ പിടികൂടി. അനധികൃതമായി സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടറുകള്‍ എക്സൈസ് വിഭാഗമാണ് പിടിച്ചെടുത്തത്.

27 സിലിണ്ടറുകളാണ് പിടിച്ചെടുത്തത്. ശബരിമലയില്‍ ഹോട്ടലുകളും മറ്റും നടത്തുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു.

കഴിഞ്ഞ ദിവസം എക്സൈസ് ശബരിമലയില്‍ നിന്ന് വന്‍ തോതില്‍ ലഹരിപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പാചകവാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :