വീണ്ടും എന്‍ഡോസള്‍ഫാന്‍; 16 പേര്‍ ആശുപത്രിയില്‍

മലക്കപ്പാറ| WEBDUNIA|
PRO
PRO
കണ്‍‌വെന്‍ഷനില്‍ ആഗോള നിരോധനം പ്രഖ്യാപിച്ച മാരക കീടനാ‍ശിനിയായ എന്‍ഡോസള്‍ഫാന്‍ സംസ്ഥാനത്ത് വീണ്ടും ദുരിതം സൃഷ്ടിക്കുന്നു. വാല്‍പ്പാറയ്ക്കടുത്ത് തേയിലത്തോട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചതിനെത്തുടര്‍ന്ന് വിഷബാധയേറ്റ 16 തൊഴിലാളി സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

കരുമല അക്കാമല എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കാണ് വിഷബാധയേറ്റത്. വെള്ളിയാഴ്ച രാവിലെയായിരുന്നു ഇത്. തേയിലക്കൊളുന്ത് നുള്ളിന്നതിനിടെ സ്ത്രീകള്‍ക്ക് ഛര്‍ദിയും തലകറക്കവും അനുഭവപ്പെട്ടു. അവശരായ ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

എന്നാല്‍ ആരുടെയും നില ഗുരുതരമല്ല. പ്രദേശത്തെ തേയിലത്തോട്ടങ്ങളിലെ ജോലി നിര്‍ത്തിവച്ചിരിക്കുകയാണിപ്പോള്‍.

രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ സുപ്രീംകോടതിയും ഉത്തരവിട്ടിരുന്നു. ഈ കീടനാശിനിയുടെ ഉല്‍പ്പാദനം, ഉപയോഗം, വിതരണം, കയറ്റുമതി എന്നിവ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :