വി‌ആര്‍ സുധീഷ് പീഡിപ്പിക്കുന്നുവെന്ന് ഭാര്യ

കോഴിക്കോട്| WEBDUNIA|
PRO
പ്രശസ്ത ചെറുകഥാകൃത്തും നിരൂപകനുമായ വി ആര്‍ സുധീഷിനെതിരെ ഭാര്യ പരാതി നല്‍‌കി. സുധീഷിന്റെ സ്വഭാവം കാരണം തനിക്ക് വീട്ടില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥ വന്നിരിക്കുകയാണെന്നാണ് ഭാര്യ സിനി കോടതിയില്‍ പരാതിപ്പെട്ടിരിക്കുന്നത്.

ദിവസവും സുധീഷ് വീട്ടിലെത്തുന്നത് മദ്യപിച്ചാണെന്നും മദ്യപിച്ച് ലക്കുകെട്ടാല്‍ തന്നെ തല്ലുകയും അസഭ്യം പറയുകയുമാണ് സുധീഷിന്റെ രീതിയെന്നും പരാതിയില്‍ പറയുന്നു. മാതാപിതാക്കള്‍ തനിക്ക് നല്‍‌കിയ സ്വര്‍ണാഭരണങ്ങള്‍ സുധീഷ് തട്ടിയെടുത്തുവെന്നും സിനി ആരോപിക്കുന്നു.

വടകര സ്വദേശിയായ സുധീഷ് ചേളന്നൂര്‍ ശ്രീനാരായണ കോളേജില്‍ മലയാളം അദ്ധ്യാപകനാണ്. സെയില്‍ടാക്സ് ഉദ്യോഗസ്ഥയായ സിനിയും സുധീഷും ഈസ്റ്റ് ഹില്‍ പ്രപഞ്ചം വീട്ടിലാണ്‌ താമസം. 1998-ലായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് ഒരു മകളുമുണ്ട്.

കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടക്കാവ്‌ പോലീസ്‌ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോഴിക്കോട്‌ നാലാം കോടതിയിലാണ് സിനി പരാതി നല്‍‌കിയിരിക്കുന്നത്. ഭാര്യയുടെ പരാതിയെ പറ്റി സുധീഷ് പ്രതികരിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :