വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു

KBJWD
വ്രതാനുഷ്ടാനത്തിന്‍റെ നിറവില്‍ ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ വിവിധ ഈദ്ഗാഹുകളില്‍ രാവിലെ പെരുന്നാള്‍ നമസ്കാരം നടന്നു.

തിരുവനന്തപുരത്ത് വിവിധ പള്ളികളുടെയും സംഘടനകളുടെ നേതൃത്വത്തില്‍ നമസ്കാര ചടങ്ങുകള്‍ നടന്നു. ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ഈദ്ഗാഹില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. അബ്ദുള്ള മൌലവി നമസ്ക്കാരത്തിന് നേതൃത്വം നല്‍കി.

മധ്യകേരളത്തിലെ വിവിധ പള്ളികളിലും മൈതാനങ്ങളിലും ഈദ് നമസ്കാരം നടന്നു. പലയിടങ്ങളില്‍ മതസൌഹാര്‍ദ്ദ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കൊച്ചിയില്‍ കല്ലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലും മറൈന്‍ഡ്രൈവിലും നടന്ന നമസ്കാരത്തില്‍ പതിനായിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. രണ്ടിടങ്ങളിലും മതപണ്ഡിതര്‍ നേതൃത്വം നല്‍കി.

ആലപ്പുഴ ഭട്ടതിരി പുരയിടത്തിലും ആലിശേരി ബസ്‌സ്റ്റാന്‍റിലും നമസ്കാര ചടങ്ങുകള്‍ നടന്നു. ഇടുക്കിയില്‍ രാവിലെ ഒമ്പത് മണിയോടെ വിവിധ പള്ളികളില്‍ നമസ്കാര ചടങ്ങുകള്‍ നടന്നു. കോട്ടയം, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലെ നിസ്ക്കാര ചടങ്ങുകളില്‍ നിരവധി പേര്‍ പങ്കെടുത്തു.

മലബാറിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന ഈദ് നമസ്ക്കാരത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ പങ്കെടുത്തു. കോഴിക്കോട് ബീച്ചിലും മലപ്പുറം കോട്ടപ്പടിയിലും കണ്ണൂര്‍ മുനിസിപ്പല്‍ മൈതാനിയിലും ഈദ് നമസ്കാരം നടന്നു. വയനാട്ടിലും കാസര്‍കോട്ടും വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും നമസ്ക്കാരം നടന്നു.

തിരുവനന്തപുരം| M. RAJU|
ശവ്വാല്‍ പിറന്നതോടെ നാടെങ്ങും ചെറിയ പെരുന്നാളിന്‍റെ ആഘോഷത്തിലാണ്. ഒരു മാസക്കാലം നീണ്ടു നിന്ന പ്രാര്‍ത്ഥനയിലൂടെയും വ്രതാനുഷ്ടാനത്തിലൂടെയും നേടിയെടുത്ത ആത്മശക്തിയുടെ നിറവിലാണ് ചെറിയ പെരുന്നാള്‍ ആഘോഷം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :