വിവാഹത്തിന് ക്ഷണിച്ചത് രാഷ്ട്രീയം നോക്കിയല്ല: പിണറായി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
തന്റെ മകളുടെ വിവാഹത്തിന് ആളുകളെ ക്ഷണിച്ചത് രാഷ്ട്രീയത്തിലെ ചേരിതിരുവുകള്‍ നോക്കിയല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ബെര്‍ലിന്‍ സന്ദര്‍ശന വിവാദത്തില്‍ കഴിഞ്ഞദിവസം പ്രതിപക്ഷനേതാവ് വി എസ് അച്യുതാനനന്ദന്‍ നടത്തിയ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു പിണറായി.

ഇതുവരെയുള്ള ജീവിതത്തില്‍ എന്നെ രാഷ്ട്രീയമായും കായികമായും തകര്‍ക്കാന്‍ ശ്രമിച്ചവരുണ്ട്. അവരെ മാറ്റിനിര്‍ത്തിയല്ല വിവാഹത്തിന് ആളെ ക്ഷണിച്ചത്. ക്ഷണിച്ചവരെല്ലാം വിവാഹ ചടങ്ങില്‍ സംബന്ധിച്ചതില്‍ രാഷ്ട്രീയ ജീവിതത്തില്‍ മുതല്‍ക്കൂട്ടായ അനുഭവമായിരുന്നു- പിണറായി പറഞ്ഞു.

കൂത്തുപറമ്പില്‍ അഞ്ചുപേരെ വെടിവച്ചു കൊന്നതിന് നേതൃത്വം നല്‍കിയ എം വി രാഘവനൊപ്പവും ബി ജെ പി നേതാക്കള്‍ക്കുമൊപ്പമാണ് പിണറായിയുടെ മകളുടെ വിവാഹ ചടങ്ങില്‍ താന്‍ പങ്കെടുത്തതെന്ന് വി എസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ പോയത് സംബന്ധിച്ച വിവാദങ്ങള്‍ക്ക് മറുപടിയായാണ് വി എസ് ഇക്കാര്യം പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :