വിഴിഞ്ഞം പദ്ധതി കരാര്‍ പ്രശ്നത്തില്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി. വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതിലെ ക്രമക്കേടായിരുന്നു പ്രമേയത്തിലെ വിഷയം.
പ്രതിപക്ഷത്തിനു വേണ്ടി കോണ്‍ഗ്രസിലെ വി ഡി സതീശനാണു നോട്ടീസ് നല്‍കിയത്. വിഴിഞ്ഞം പദ്ധതി കരാറിനെക്കുറിച്ച് സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കരാര്‍ വഴി സര്‍ക്കാരിനു 332 കോടി രൂപ നഷ്‌ടം വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിഴിഞ്ഞം കരാറിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ വീണ്ടും സര്‍വകക്ഷിയോഗം വിളിക്കാമെന്നും അതിന് സര്‍ക്കാര്‍ തയ്യാറാണെന്നും നിയമമന്ത്രി എം വിജയകുമാര്‍ അറിയിച്ചു. നിയമസെക്രട്ടറിയുടെ ഉപദേശം തേടിയ നടപടി ക്രമങ്ങളില്‍ പിശകുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിലായിരുന്നു സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ അടിയന്തര പ്രമേയത്തിനു അനുമതി നിഷേധിച്ചത്.