വിജയരാഘവന്‍ കേന്ദ്ര സെക്രട്ടേറിയറ്റില്‍

ന്യൂഡല്‍ഹി| M. RAJU| Last Modified വെള്ളി, 30 മെയ് 2008 (13:38 IST)
രണ്ട് പേരെ കൂടി ഉള്‍പ്പെടുത്തി സി.പി.എം കേന്ദ്ര സെക്രട്ടേറിയറ്റ് വികസിപ്പിച്ചു. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്.

അഞ്ചംഗ സെക്രട്ടേറിയറ്റാണ് പാര്‍ട്ടി രൂപീകരിച്ചത്. എന്നാല്‍ അംഗ സംഖ്യ വര്‍ദ്ധിപ്പിക്കണമെന്ന് പോളിറ്റ് ബ്യൂറോ നിര്‍ദ്ദേശം കേന്ദ്ര കമ്മിറ്റി യോഗം അംഗീകരിക്കുകയായിരുന്നു. ഏഴംഗ കേന്ദ്ര സെക്രയേറ്റ് രൂപീകരിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നും എ.വിജയരാഘവന്‍ കേന്ദ്ര സെക്രട്ടേറിയറ്റിലെത്തി.

ഡല്‍ഹിയിലെ സി.പി.എം നേതാവ് ജോഗീന്ദര്‍ ശര്‍മ്മയും സെക്രട്ടേറിയറ്റിലെത്തിയിട്ടുണ്ട്. നിലവില്‍ സെക്രട്ടേറിയറ്റിലുള്ള അഞ്ച് അംഗങ്ങളെയും നിലനിര്‍ത്തിയിട്ടുണ്ട്. മുന്‍‌ഗണനാ സംസ്ഥാനങ്ങള്‍ നിഴ്ചയിച്ച് വടക്കേ ഇന്ത്യയില്‍ പാര്‍ട്ടിയുടെ ശക്തി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനവും കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

ഇതിനായി ഒരോ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കും ഒരോ സംസ്ഥാനത്തിന്‍റെ ചുമതല നല്‍കി. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ കാര്യമായ വളര്‍ച്ച ഉണ്ടായില്ലെന്നും യോഗം വിലയിരുത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സെക്രട്ടേറിയറ്റ് അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.

പാര്‍ട്ടിയുടെ സംഘടനാ ചുമതല എസ്. രാമചന്ദ്രന്‍ പിള്ള തുടരും. ട്രേഡ് യൂണിയന്‍ ചുമതല എം.കെ പാന്ഥെയ്ക്ക് നല്‍കി. പാര്‍ട്ടി പ്രസിദ്ധീകരണങ്ങളുടെ ചുമതല സീതാറാം യെച്ചൂരിക്കും നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :