ലോറി പാഞ്ഞുകയറി കുട്ടികള്‍ക്ക് പരിക്ക്

തൃശൂര്‍| WEBDUNIA|
ചാവക്കാട്‌ എടക്കഴിയൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക്‌ മിനിലോറി പാഞ്ഞുകയറി അപകടം. ആറ്‌ കുട്ടികള്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.‌

സ്കൂളില്‍ നിന്ന് ക്ലാസ് കഴിഞ്ഞ് റോഡിനരികിലൂടെ നടന്നു പോകുകയായിരുന്നു കുട്ടികള്‍. കുട്ടികള്‍ക്കിടയിലേക്ക്‌ അമിതവേഗതയില്‍ വന്ന മിനി ലോറി പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റവരില്‍ രണ്ട്‌ കുട്ടികളുടെ നില അതീവ ഗുരുതരമാണ്‌.

സംഭവത്തെ തുടര്‍ന്ന്, നാട്ടുകാര്‍ എറണാകുളം - ഗുരുവായൂര്‍ ഹൈവേ ഉപരോധിച്ചിരിക്കുകയാണിപ്പോള്‍. സംഭവത്തില്‍ പ്രതിഷേധിച്ച്‌ വിദ്യാര്‍ത്ഥികള്‍ ലോറി തല്ലിത്തകര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :