ലൈംഗിക പീഡനം: സന്മാര്‍ഗ ശാസ്ത്രം അധ്യാപകന്‍ അറസ്റ്റില്‍

പാവറട്ടി| WEBDUNIA|
PRO
ഒന്നാം ക്ളാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതിന് സന്മാര്‍ഗ ശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകന്‍ അറസ്റ്റില്‍. പുതുമനശേരി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സന്‍മാര്‍ഗ ശാസ്ത്രം അധ്യാപകനായ നിലമ്പൂര്‍ എടക്കര ചുങ്കത്തറയില്‍ കാരാടന്‍ വീട്ടില്‍ അബ്ദുല്‍ റഫീക്ക് (35) ആണ് അറസ്റ്റിലായത്.

സ്കൂളില്‍ നിന്ന് വിദ്യാര്‍ഥികളുമായി വിനോദയാത്ര പോയതിനിടയിലാണ് സംഭവം. ചൊവ്വാഴ്ച വൈകിട്ട് തിരിച്ചെത്തിയ കുട്ടി അസ്വസ്ഥതയും ഭയവും പ്രകടിപ്പിച്ചതോടെ ഡോക്ടറുടെ പക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കി. ലൈംഗിക അതിക്രമം നടന്നതായി ഡോക്ടറുടെ പരിശോധനയില്‍ കണ്ടെത്തിയതോടെ ബന്ധുക്കള്‍ പാവറട്ടി പൊലീസില്‍ പരാതി നല്‍കി.

സ്കൂളിലെത്തിയ എസ്ഐ എം കെ രമേഷും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതി വിവാഹിതനും നാല് കുട്ടികളുടെ പിതാവുമാണെന്ന് പൊലീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :