ലീഗ് ന്യൂനപക്ഷ തീവ്രവാദം വളര്‍ത്തുന്നു: കോടിയേരി

ന്യൂഡല്‍ഹി| WEBDUNIA|
PRO
മുസ്ലിം ലീഗ് കേരളത്തില്‍ ന്യൂനപക്ഷ തീവ്രവാദം വളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. തീവ്രവാദ സംഘടനകളെ ഏകോപിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും കോടിയേരി. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം ഗൌരവത്തോടെ വീക്ഷിക്കുന്നതായും ആഭ്യന്തരമന്ത്രി പറഞ്ഞു.

ചില ക്രിസ്ത്യന്‍ മതപുരോഹിതരും ന്യൂനപക്ഷ വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുകയാണ്. ഇതിന്‍റെ സൂചനയാണ് കേരള കോണ്‍ഗ്രസിലെ ജോസഫ് - മാണി വിഭാഗങ്ങളുടെ ലയനം. വോട്ടുബാങ്ക് സൃഷ്ടിച്ച് അധികാരത്തില്‍ വരികയാണ് ഇതിനു പിന്നിലുള്ള ലക്‍ഷ്യം. സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. രാഷ്ട്രീയത്തില്‍ മതം ഇടപെടുന്നത് അപകടകരമാണ് - കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

ന്യൂനപക്ഷ വര്‍ഗീയത വളര്‍ത്താനുള്ള ശ്രമങ്ങള്‍ ക്രമസമാധാനത്തിന് വിഘാതമാകാതിരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും കോടിയേരി പറഞ്ഞു. കഴിഞ്ഞ ദിവസം സമാനരീതിയിലുള്ള പ്രസ്താവന മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും നടത്തിയിരുന്നു.

അതേസമയം, ഇരിക്കുന്ന കസേരയുടെ മഹത്വം ആഭ്യന്തരമന്ത്രി മറക്കുന്നതായി മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍ പറഞ്ഞു. വര്‍ഗീയ പാര്‍ട്ടികളെ ഗര്‍ഭം ധരിച്ച് പ്രസവിച്ചത് സി പി എമ്മാണെന്നും മുനീര്‍ ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :