ലീഗിനെതിരായ ആക്രമണങ്ങള്‍ ചര്‍ച്ച ചെയ്യും: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്‌| WEBDUNIA|
PRO
PRO
മുസ്ലീം ലീഗിനെ ഒറ്റപ്പെടുത്തിക്കൊണ്ടുള്ള ആക്രമണങ്ങളെ കുറിച്ച് കോഴിക്കോട് നടക്കുന്ന പാര്‍ട്ടി നേതൃയോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി.

വിനാശകരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാനാകില്ല. പാര്‍ട്ടിയുടേതല്ലാത്ത കാര്യങ്ങള്‍ പറഞ്ഞാണു പാര്‍ട്ടിയെ ആക്രമിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആരുടെയും പേരെടുത്ത്‌ പറയാന്‍ താനില്ലെന്ന്‌ വ്യക്തമാക്കിയ അദ്ദേഹം അടുത്തിടെ സംസ്ഥാനത്തെ രാഷ്ട്രീയ ചര്‍ച്ചകളില്‍ വന്ന പോയിന്റുകളും പ്രവണതകളും ചര്‍ച്ച ചെയ്യുമെന്നും പറഞ്ഞു.

ഭൂവിനിയോഗ ബില്ല്‌ ലീഗ് നേതൃയോഗം ചര്‍ച്ച ചെയ്യില്ലെന്നും പരിയാരം മെഡിക്കല്‍ കോളജ്‌ വിഷയം യുഡിഎഫ്‌ ചര്‍ച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :