ലക്ഷദ്വീപുകാര്‍ക്ക് ആശ്വാസമായി കപ്പലെത്തി

കൊച്ചി | M. RAJU| Last Modified വ്യാഴം, 31 ജൂലൈ 2008 (14:39 IST)
ലക്ഷദ്വീപുകാര്‍ക്കുള്ള യാത്രാക്ലേശത്തിന് പരിഹാരമായി പുതിയ കപ്പല്‍ തയാറായി. എം.വി കവരത്തി എന്ന കപ്പലിന്‍റെ ആദ്യയാത്ര അടുത്തമാസം ആദ്യവാരം കൊച്ചിയില്‍ നിന്നും ആരംഭിക്കും.

ഏത് കാലാവസ്ഥയിലും സഞ്ചരിക്കാന്‍ കഴിയുന്ന ആധുനിക സൌകര്യങ്ങളോടെയുള്ള കപ്പലാണ് എം.വി കവരത്തി. ആറ് നിലകളിലുള്ള കപ്പലില്‍ നീന്തല്‍ക്കുളം, ഭക്ഷണശാലകള്‍, കളിസ്ഥലങ്ങള്‍, തിയേറ്ററുകള്‍ തുടങ്ങിയവയുമുണ്ട്. നൂറ് ജീവനക്കാര്‍ ഉള്‍പ്പടെ എണ്ണൂറ് പേര്‍ക്ക് കപ്പലില്‍ സഞ്ചരിക്കാം.

വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ ഷിപ്പിയാര്‍ഡ് ലിമിറ്റഡ് എന്ന കമ്പനിയാണ് കപ്പല്‍ നിര്‍മ്മിച്ചത്. യാത്രാക്കാരെ കൂടാതെ 160 മെട്രിക് ടണ്‍ ചരക്ക് കയറ്റാനും കപ്പലില്‍ സൌകര്യമുണ്ട്. 140 കോടി രൂപ ചെലവില്‍ ലക്ഷദ്വീപിന് വേണ്ടി മാത്രമായി ആദ്യമായി നിര്‍മ്മിച്ച കപ്പലാണ് എം.വി കവരത്തി.

ലക്ഷ‌ദ്വീപ് നിവാസികളുടെ എട്ട് വര്‍ഷത്തെ കാത്തിരിപ്പൊനൊടുവിലാണ് എം.വി കവരത്തി കൊച്ചിയില്‍ നിന്നും യാത്ര പുറപ്പെടുന്നത്. ആദ്യയാത്ര ആഘോഷമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് ലക്ഷദ്വീപുകാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :