റോഡ് നിര്‍മാണത്തിന് 179 കോടിരൂപയുടെ കേന്ദ്രസഹായം

കൊച്ചി| Last Modified ശനി, 10 മെയ് 2014 (15:51 IST)
സംസ്ഥാനത്തെ 18 റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തി വികസിപ്പിക്കുന്നതിന് 179 കോടിരൂപയുടെ കേന്ദ്രസഹായം അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്.
കേന്ദ്ര റോഡ് ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. വിവിധ ജില്ലയില്‍ നിന്നായി 248 കിലോമീറ്റര്‍ റോഡാണ് പദ്ധതി പ്രകാരം വികസിപ്പിക്കുക.

നാല് മാസത്തിനുള്ളില്‍ ടെണ്ടര്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക നടപടികള്‍ സ്വീകരിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര് ജില്ലകളിലാണ് റോഡുകള്‍ അനുവദിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :