റംസാന്‍: 15.15 ലക്ഷം രൂപയുടെ വില്‍പ്പന നടന്നു

തിരുവനന്തപുരം| M. RAJU|
റംസാന്‍ കാലത്ത്‌ സഹകരണ വകുപ്പിന്‍റെ വിപണന കേന്ദ്രങ്ങളില്‍ 15.15 ലക്ഷം രൂപയുടെ വില്‌പന നടത്തിയതായി മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഇത് ഏഴ്‌ കോടിയായിരുന്നു. 1500 വിപണന കേന്ദ്രങ്ങളായിരുന്നു ഇത്തവണ ഉണ്ടായിരുന്നത്. ആയിരത്തോളം ഓണ സഹകരണ വിപണന കേന്ദ്രങ്ങള്‍ റംസാന്‍വിപണന കേന്ദ്രങ്ങളായി തുടര്‍ന്നു. ഏറ്റവും കൂടുതല്‍ വിപണന കേന്ദ്രങ്ങള്‍ മലപ്പുറം ജില്ലയിലായിരുന്നു; 175. അവിടെ 1.65 ലക്ഷം രൂപയുടെ വില്‌പന നടത്തി.

136 കേന്ദ്രങ്ങള്‍ നടത്തി, 1.52 ലക്ഷം രൂപയുടെ വില്‌പന നടത്തിയ കോഴിക്കോട്‌ രണ്ടാം സ്ഥാനത്തും 120 കേന്ദ്രങ്ങള്‍ നടത്തി, 1.47 ലക്ഷം രൂപ വില്‌പനയുണ്ടായ കൊല്ലം മൂന്നാം സ്ഥാനത്തുമാണ്‌. സഹകരണ വകുപ്പിന്‍റെ കീഴില്‍ ഓണം റംസാന്‍ കാലത്ത്‌ 5500 വിപണന കേന്ദ്രങ്ങളിലൂടെ 67 കോടി രൂപയ്‌ക്കുള്ള വില്‌പനയാണ്‌ നടത്തിയത്‌.

ജനങ്ങള്‍ക്ക്‌ 35 കോടിയോളം രൂപയ്‌ക്ക്‌ വിലക്കിഴിവു നല്‍കി. ക്രിസ്‌മസ്‌, ബക്രീദ്‌ കാലത്തും വിപണന കേന്ദ്രങ്ങള്‍ സംഘടിപ്പിക്കുമെന്ന്‌ മന്ത്രി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :